പെൺകുഞ്ഞും അച്ഛനും ജീവനൊടുക്കിയ കേസ്

 
Kerala

പെൺകുഞ്ഞും അച്ഛനും ജീവനൊടുക്കിയ കേസ്; കുഞ്ഞ് പീഡനത്തിന് ഇരയായതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്

മരണത്തിന് മണിക്കൂറുകൾക്ക് മുൻപും പീഡനത്തിന് ഇരയായി

Jisha P.O.

കൊച്ചി: കൊച്ചി എളമക്കരയിൽ ആറുവയസുള്ള മകളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ‌ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പെൺകുഞ്ഞ് പീഡനത്തിന് ഇരയായിയെന്നതാണ് വിവരം. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് പീഡന വിവരം കണ്ടെത്തിയത്. മരണത്തിന് മണിക്കൂറുകൾക്ക് മുൻപും പീഡനം നടന്നു.

പീഡിപ്പിച്ച ആളെപറ്റി പൊലീസിന് സൂചന ലഭിച്ചെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു.

കഴിഞ്ഞ 16നാണ് മകളെ കൊലപ്പെടുത്തി അച്ഛൻ ആത്മഹത്യ ചെയ്തത്. അമ്മ അന്ന് വീട്ടിലുണ്ടായിരുന്നില്ല. മടങ്ങിയെത്തിയപ്പോഴായിരുന്നു യുവതി ഭർത്താവിനെയും മകളെയും മരിച്ചനിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് കൊല നടത്തിയെന്നായിരുന്നു നിഗമനം.

മുഖ്യമന്ത്രിസ്ഥാനത്തെ കുറിച്ചുള്ള ചർച്ച പരസ്യമാക്കിയത് ശരിയായില്ല; അതൃപ്തിയുമായി മുസ്ലീം ലീഗ്

5 മത്സരങ്ങളിൽ നിന്ന് വിട്ടുകൊടുത്തത് 164 റൺസ്; ബുംറയുടെ വിക്കറ്റ് വരൾച്ച എന്ന് അവസാനിക്കും?

നോയിഡയിലെ തൊഴിലാളി സമരം; ഐക‍്യദാർഢ‍്യം പ്രഖ‍്യാപിക്കാനെത്തിയ സിപിഎം നേതാക്കളെ തടഞ്ഞു

ഇറാൻ തുറമുഖങ്ങളിൽ യുഎസ് നാവിക ഉപരോധം; വീഡിയോ പുറത്ത്

ദളിത് യുവതിയെ പീഡിപ്പിച്ചെന്ന കേസ്; പാലക്കാട്ടെ കോൺഗ്രസ് നേതാവിന് മുൻകൂർ ജാമ‍്യമില്ല