വൈദ്യുതി പ്രതിസന്ധി: എൻടിപിസി, പവർ പൾസ് എന്നീ കമ്പനികളിൽ നിന്നും വൈദ‍്യുതി വാങ്ങാനൊരുങ്ങി കെഎസ്ഇബി

 

file

Kerala

വൈദ്യുതി പ്രതിസന്ധി: എൻടിപിസി, പവർ പൾസ് എന്നീ കമ്പനികളിൽ നിന്നും വൈദ‍്യുതി വാങ്ങാനൊരുങ്ങി കെഎസ്ഇബി

ഇരുകമ്പനികളിൽ നിന്നും 100 മെഗാവാട്ട് വീതം വൈദ‍്യുതി വാങ്ങാനാണ് കെഎസ്ഇബിയുടെ നീക്കം

Aswin AM

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ‍്യുതി പ്രതിസന്ധി അതിരൂക്ഷമായി തുടരുന്ന സാഹചര‍്യത്തിൽ പുതിയ നീക്കത്തിനൊരുങ്ങി കെഎസ്ഇബി. എൻടിപിസി, പവർ പൾസ് ട്രേഡിങ് സൊല‍്യൂഷൻ എന്നീ കമ്പനികളിൽ നിന്നും കെഎസ്ഇബി വൈദ‍്യുതി വാങ്ങിയേക്കും.

ഇരുകമ്പനികളിൽ നിന്നും 100 മെഗാവാട്ട് വീതം വൈദ‍്യുതി വാങ്ങാനാണ് കെഎസ്ഇബിയുടെ നീക്കം. യൂണിറ്റിന് 5.96 രൂപയാണ് ഇരു കമ്പനികളുടെയും നിരക്ക്. വൈദ‍്യുതി പ്രതിസന്ധി കണക്കിലെടുത്ത് ജൂലൈ 18ന് തന്നെ ഇതിന് അനുമതി നൽകിയേക്കുമെന്നാണ് സൂചന. റെഗുലേറ്ററി കമ്മിഷൻ യോഗം ജൂലൈ 18ന് നടക്കുന്നുണ്ട്.

200 മെഗാവാട്ട് സോളാർ വൈദ‍്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ അപേക്ഷയും യോഗം പരിഗണിച്ചേക്കും. നിലവിൽ 400 മുതൽ 500 മെഗാവാട്ടിന്‍റെ കുറവാണ് പീക്ക് സമയത്ത് സംസ്ഥാനത്തുള്ളത്.

അതേസമയം, സംസ്ഥാനത്ത് വൈദ‍്യുതി പ്രതിസന്ധി രൂക്ഷമായതോടെ മന്ത്രി സണ്ണി ജോസഫിനെതിരേയും സംസ്ഥാന സർക്കാരിനെതിരേയും രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഇടതുപക്ഷ സർക്കാർ ഭരിച്ചിരുന്ന കാലത്ത് വൈദ‍്യുതി പ്രതിസന്ധി ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പലരും വിമർശനം ഉന്നയിക്കുന്നത്.

ഇമ്രാൻ ഖാനെയും ഭാര‍്യ‍‌യെയും ഏകാന്ത തടവിൽ പാർപ്പിക്കരുത്; വൈദ‍്യസഹായം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

കാലടി സർവകലാശാലയിലെ എസ്എഫ്ഐ സമരം; 16 വിദ‍്യാർഥികൾക്കെതിരേ നടപടി

ഇടുക്കിയുടെ മിടുക്കൻ; കെസിഎല്ലിൽ ജോബിൻ ജോബിക്ക് സെഞ്ചുറി

''വിജ‌യ്ക്ക് വേണമെങ്കിൽ അമെരിക്കൻ പ്രസിഡന്‍റാകാൻ സാധിക്കും, അതിൽ തെറ്റില്ല''; പരിഹാസവുമായി എടപ്പാടി പളനിസ്വാമി

ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസ്; മാണി സി. കാപ്പന് ഒരു വർഷം തടവും പിഴയും