സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം; അര മണിക്കൂർ വരെ വൈദ്യുതി മുടങ്ങാം, സമയം എസ്എംഎസ് വഴി അറിയിക്കും

 
Kerala

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം; അര മണിക്കൂർ വരെ വൈദ്യുതി മുടങ്ങാം, സമയം എസ്എംഎസ് വഴി അറിയിക്കും

പീക്ക് ലോഡ് മാനേജ്മെന്‍റ് എന്ന പേരിലാണ് നിയന്ത്രണം വരുന്നത്

Namitha Mohanan

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു. 15-30 മിനിറ്റ് വരെയാവും വൈദ്യുതി നിയന്ത്രണം. പീക്ക് ലോഡ് മാനേജ്മെന്‍റ് എന്ന പേരിലാണ് നിയന്ത്രണം വരുന്നത്.

വൈദ്യുതി നിയന്ത്രണം എപ്പോഴാവും എന്നത് സംബന്ധിച്ച് ഉപയോക്താക്കളെ എസ്എംഎസ് വഴി മുൻകൂട്ടി അറിയിക്കും. പീക്ക് ടൈമിൽ വൈദ്യുതി ഉപയോഗം നിയന്ത്രിച്ച് സഹകരിക്കണമെന്നും കെഎസ്ഇബി അഭ്യർഥിച്ചു.

കേരളത്തിൽ കടുത്ത ചൂട് അനുഭവപ്പെടുന്നതിനിടെയാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത്. പ്രഖ്യാപനമില്ലാതെ പലയിടങ്ങളിലും വൈദ്യുതി മുടങ്ങുന്നത് വലിയ തരത്തിലുള്ള പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനിടെയാണ് വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്.

കനത്ത മഴ; 8 ജില്ലകളിൽ സ്കൂൾ അവധി, എംജി സർവകലാശാല, പിഎസ്‌സി പരീക്ഷകൾ മാറ്റി വച്ചു

ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിയന്ത്രണം

സിജെപി പ്രക്ഷോഭത്തെക്കുറിച്ച് ആഴത്തിൽ പഠിക്കണം: ആർഎസ്എസ് നേതാവ്

ഹെലികോപ്റ്റർ ഉപയോഗിച്ചത് ആരെ കാണാനെന്നു പറയില്ല: മുഖ്യമന്ത്രി

ഞങ്ങൾക്കു ഗാന്ധിയുണ്ട്, വിദേശ മാതൃക വേണ്ട: അഭിജിത് ദിപ്കെ