ദ്രൗപദി മുർമു 
Kerala

ശബരിമല ദർശനത്തിനായി രാഷ്ട്രപതി മേയ് 18ന് കേരളത്തിലെത്തും

രാഷ്ട്രപതി സന്ദർശിക്കുന്ന ദിവസങ്ങളിൽ ശബരിമലയിൽ കടുത്ത നിയന്ത്രണങ്ങളുണ്ടാകും

Namitha Mohanan

തിരുവനന്തപുരം: ശബരിമല ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു മേയ് 19ന് കേരളത്തിലെത്തും. 18,19 തീയതികളിൽ രാഷ്ട്രപതി കേരളത്തിലുണ്ടാകും. കോട്ടയം കുമരകത്തായിരിക്കും രാഷ്ട്രപതി തങ്ങുകയെന്നാണ് റിപ്പോർട്ട്. രാഷ്ട്രപതിയുടെ സന്ദർശനത്തിനു വേണ്ട സൗകര്യങ്ങളൊരുക്കാൻ സംസ്ഥാന സർക്കാരിന് വിവരം ലഭിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ഇടവ മാസ പൂജയ്ക്കായി രാഷ്ട്രപതി എത്തുമെന്ന് പൊലീസിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനും നേരത്തെ അനൗദ്യോഗിക അറിയിപ്പു ലഭിച്ചിരുന്നു. ഇതോടെ വെർച്വൽ ക്യൂ ബുക്കിങ്ങിലുൾപ്പെടെ ദേവസ്വം നിയന്ത്രണങ്ങളേർപ്പെടുത്തിയിട്ടുണ്ട്.

രാഷ്ട്രപതി സന്ദർശിക്കുന്ന ദിവസങ്ങളിൽ ശബരിമലയിൽ കടുത്ത നിയന്ത്രണങ്ങളുണ്ടാകും. ആദ്യമായാണ് ഒരു രാഷ്ട്രപതി ശബരിമലയിലെത്തുന്നത്. മേയ് 14നാണ് ഇടവ മാസ പൂജകൾക്കായി ശബരിമല നട തുറക്കുന്നത്. രാഷ്ട്രപതിയുടെ സന്ദർശനം പ്രമാണിച്ച് ശബരിമലയിൽ മരാമത്ത് ജോലികൾ ദ്രുതഗതിയിലാക്കിയിട്ടുണ്ട്.

''തെരഞ്ഞെടുപ്പിൽ ഒന്നിച്ച് മത്സരിക്കാം''; സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച് അടൂർ പ്രകാശ്

രാഷ്‌ട്രപതി സന്ദർശനത്തിനിടെ വീണ്ടും സുരക്ഷാ വീഴ്ച; മൂന്നു പേരുമായി പൊലീസിനെ വെട്ടിച്ച് കടന്ന് ബൈക്ക്

ശബരിമലയിലെ സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റു; നിർണായക വെളിപ്പെടുത്തലുമായി സ്വർണവ്യാപാരി

യുഎസിലെ സർക്കാർ ജോലിക്കൊപ്പം രഹസ്യമായി സ്വകാര്യകമ്പനിയിൽ ജോലി; ഇന്ത്യൻ വംശജൻ അറസ്റ്റിൽ

മോഹൻലാലിന് തിരിച്ചടി; ആനക്കൊമ്പ് കൈവശം വയ്ക്കാനുള്ള ലൈസൻസ് കോടതി റദ്ദാക്കി