Kerala

മിൽമ പാലിന്‍റെ വില വർധന പിൻവലിച്ചു

വൻ നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് വില വർധിപ്പിക്കാൻ തീരുമാനിച്ചതെന്നും വർധനവിന്‍റെ 83 ശതമാനം ക്ഷീരകർഷകർക്ക് നൽകുമെന്നുമായിരുന്നു മിൽമയുടെ വിശദീകരണം

MV Desk

തിരുവനന്തപുരം: മിൽമ പാലിന്‍റെ വില വർധന പിൻവലിച്ചു. കൊഴുപ്പ് കൂടിയ പാലായ മിൽമ റിച്ചിന് ഉയർത്തിയ 2 രൂപയാണ് പിൻവലിച്ചത്. അതേസമയം, മിൽമ സ്മാർട്ടിന്‍റെ വില വർധനയിൽ മാറ്റമുണ്ടാവില്ല. ഇന്നു മുതലായിരുന്നു ഉയർത്തിയ വില പ്രാബല്യത്തിൽ വന്നത്.

വില വർധനവ് സർക്കാർ അറിഞ്ഞിട്ടില്ലെന്ന് ക്ഷീര വികസന വകുപ്പു മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വൻ നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് വില വർധിപ്പിക്കാൻ തീരുമാനിച്ചതെന്നും വർധനവിന്‍റെ 83 ശതമാനം ക്ഷീരകർഷകർക്ക് നൽകുമെന്നുമായിരുന്നു മിൽമയുടെ വിശദീകരണം.

സ്വർണവിലയിൽ ചാഞ്ചാട്ടം; പവന് 3680 രൂപ കുറഞ്ഞ് 1,13,240 രൂപയിലെത്തി

ദീപക്കിന്‍റെ ആത്മഹത‍്യ; ഷിംജിതയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

തിരുവനന്തപുരത്ത് ആന പാപ്പാനെ മുക്കിക്കൊന്നു

തമിഴ്നാട്ടിൽ‌ നിന്നും തണ്ണിമത്തനുമായി എത്തിയ വാഹനത്തിൽ നിന്ന് സ്ഫോടക വസ്തുക്കൾ പിടികൂടി, ഡ്രൈവർ അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ളയിൽ ജാമ‍്യം; ഉണ്ണികൃഷ്ണൻ പോറ്റി ജയിലിന് പുറത്തേക്ക്