മിനിമം ചാർജ് 15 രൂപയാക്കണം; സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്

 

file image

Kerala

മിനിമം ചാർജ് 15 രൂപയാക്കണം; സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്

ഡീസലിന് സബ്‌സിഡി അനുവദിക്കണം, വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്

Namitha Mohanan

കൊച്ചി: സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്. മിനിമം ചാർജ് 15 രൂപയാക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക് കടക്കുന്നത്. ഡീസലിന് സബ്‌സിഡി അനുവദിക്കണം, വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. വിദഗ്ധ സമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശങ്ങള്‍ അപര്യാപ്തമാണെന്നും ഇവർ പറയുന്നു.

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന പ്രിയദർശിനി പദ്ധതി ആരംഭിച്ചതിനു പിന്നാലെയാണ് സ്വകാര്യ ബസ് മേഖല നഷ്ടത്തിലാണെന്ന് ആരോപിച്ച് പ്രതിഷേധം ആരംഭിച്ചത്. ഇതിന് പരിഹാരം കാണാനായി സർക്കാർ വിദഗ്ധ സമിതിയെ നിയോഗിക്കുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ നഷ്ടം നികത്താന്‍ പര്യാപ്തമായ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ ഇല്ലെന്നാണ് ബസുടമകള്‍ പറയുന്നത്.

പ്രതിസന്ധികളെ കുറിച്ച് സംസാരിക്കാൻ സ്വകാര്യ ബസുടമകള്‍ സെപ്റ്റംബര്‍ എട്ടിന് പാലക്കാട്ട് യോഗം ചേരും. സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ ബസുകളും നിര്‍ത്തിവെക്കുന്നതില്‍ ഈ യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് ബസുടമകളുടെ സംഘടനകള്‍ അറിയിക്കുന്നത്.

മൂന്നാം ടെസ്റ്റ് മത്സരത്തിന് മുന്നേ പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങളുടെ മൊബൈൽ‌ ഫോൺ കസ്റ്റഡിയിലെടുത്ത് പിസിബി

മുസ്‌ലിംങ്ങൾ വേണ്ട, ആധാർ കാർഡ് നിർബന്ധം; മഹാരാഷ്ട്രയിലെ ഗർബ- ദണ്ഡിയ നൃത്താഘോഷത്തിൽ മാർഗനിർദേശവുമായി വിഎച്ച്പി

കർണാടകയിലെ അധ്യാപകർക്ക് ഇനി പേരിനൊപ്പം 'Tr' ചേർക്കാം

മരക്കഷണങ്ങളും വടികളും ഉപയോഗിച്ച് ആക്രമണം; ഡൽഹിയിൽ 40 കാരൻ മരിച്ചു

ഹൃദയാഘാതം; ഝാര്‍ഖണ്ഡ് ഉന്നത വിദ്യാഭ്യാസ മന്ത്രി സുദിവ്യ കുമാർ സോനു അന്തരിച്ചു