ഇടവേള ബാബു 
Kerala

ലൈംഗികാതിക്രമക്കേസിൽ ഇടവേള ബാബുവിന്‍റെ വീട്ടിൽ പരിശോധന; രേഖകൾ പിടിച്ചെടുത്തു

അമ്മയിൽ അംഗത്വം നൽകാനായി അപേക്ഷാ ഫോം പൂരിപ്പിക്കാനെന്ന പേരിൽ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി ഉപദ്രവിച്ചുവെന്നാണ് നടി പരാതി നൽകിയിരിക്കുന്നത്.

കൊച്ചി: ലൈംഗികാതിക്രമ ആരോപണം നേരിടുന്ന നടൻ ഇടവേള ബാബുവിന്‍റെ ഫ്ലാറ്റിൽ പരിശോധന നടത്തി പൊലീസ്. പരാതി നൽകിയ നടിയെ ഇടവേള ബാബുവിന്‍റെ ഫ്ലാറ്റിലെത്തിച്ചാണ് പരിശോധന നടത്തിയത്. ഇവിടെ നിന്ന് രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. അമ്മയിൽ അംഗത്വം നൽകാനായി അപേക്ഷാ ഫോം പൂരിപ്പിക്കാനെന്ന പേരിൽ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി ഉപദ്രവിച്ചുവെന്നാണ് നടി പരാതി നൽകിയിരിക്കുന്നത്.

പ്രത്യേകാന്വേഷണ സംഘത്തിനു മുന്നിലാണ് നടി പരാതി നൽകിയത്. എറണാകുളം നോർത്ത് പോലീസാണ് അന്വേഷണം നടത്തുന്നത്. ഏഴ് പരാതികളാണ് നടി നൽകിയിരിക്കുന്നത്.

തന്നോട് മോശമായി പെരുമാറിയെന്നും അമ്മയിൽ അംഗത്വം ലഭിക്കുന്നതിനായി പല കാര്യങ്ങൾക്കും വഴങ്ങേണ്ടി വരുമെന്ന് ഇടവേള ബാബു പറഞ്ഞതായും നടി ആരോപിച്ചിരുന്നു.

വി.ഡി. സതീശനെതിരേ കോൺഗ്രസിൽ പടയൊരുക്കം

ഓണം വാരാഘോഷം: മെട്രൊ വാർത്തയ്ക്ക് രണ്ട് പുരസ്കാരങ്ങൾ

സി.പി. രാധാകൃഷ്ണൻ അടുത്ത ഉപരാഷ്ട്രപതി

ഇന്ത്യ ഇറങ്ങുന്നു; സഞ്ജുവിന്‍റെ കാര്യത്തിൽ സസ്പെൻസ്

ഖത്തറിൽ ഇസ്രയേൽ ആക്രമണം