Kerala

ഫോറസ്റ്റ് സ്റ്റേഷനിലെ കഞ്ചാവ് കൃഷി: വനം വകുപ്പ് അന്വേഷണത്തിന്

തിരുവനന്തപുരം: പത്തനംതിട്ട റാന്നി പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനില്‍ കഞ്ചാവ് കൃഷി നടത്തിയ സംഭവത്തില്‍ അന്വേഷണം നടത്താന്‍ വനം വകുപ്പ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് വിജിലന്‍സ് വിഭാഗത്തിന്‍റെ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ പരിശോധിച്ച് കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു.

പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാർ കഞ്ചാവ് ചെടികൾ വളർത്തിയതായി റിപ്പോർട്ടും ഫോട്ടൊകളും പുറത്തുവന്നിരുന്നു. ഇതേക്കുറിച്ച് എരുമേലി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർ അന്വേഷണം നടത്തി കോട്ടയം ഡിഫ്ഒയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. 40ഓളം കഞ്ചാവ് ചെടികൾ ഗ്രോബാഗുകളിലായി സ്റ്റേഷന് ചുറ്റും വളർത്തിയിരുന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കഞ്ചാവ് ചെടികൾ കണ്ടെത്തിയിട്ടില്ലെന്നും കഞ്ചാവ് ചെടികൾ വളർത്തിയതിന്‍റെ ചിത്രങ്ങളാണ് റേഞ്ച് ഓഫിസർക്ക് ലഭിച്ചിട്ടുള്ളതെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഈ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്.

കണ്ണൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം നിര്‍മിച്ച് സിപിഎം

വിദേശയാത്ര നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രിയും കുടുംബവും തിരിച്ചെത്തി

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒറ്റയടിക്ക് കൂടിയത് 640 രൂപ

കോഴിക്കോട് 13 കാരിയുടെ മരണം; വെസ്റ്റ്നൈലെന്ന് സംശയം

തീവ്രമഴ മുന്നറിയിപ്പ്: 9 ഇടങ്ങളിൽ യെലോ, 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്