സ്വത്ത് സമ്പാദന കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് ക്ലീൻ ചിറ്റ്

 
Kerala

സ്വത്ത് സമ്പാദന കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് ക്ലീൻ ചിറ്റ്

എന്നാൽ സർക്കാർ റിപ്പോർട്ട് അംഗീകരിച്ചാൽ അജിത് കുമാറിന് സ്ഥാന കയറ്റത്തിനുളള മാറുന്നതാണ്.

Megha Ramesh Chandran

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എം.ആർ. അജിത് കുമാറിന് ക്ലീൻ ചിറ്റ്. സർക്കാരിന് വിജിലൻസ് ഡയറക്ടർ അന്തിമ റിപ്പോർട്ട് നൽകി. വീട് നിർമാണം, ഫ്ലാറ്റ് വാങ്ങൽ, സ്വർണക്കടത്ത് എന്നിവയിൽ അജിത് കുമാർ അഴിമതി നടത്തിയിട്ടില്ലെന്നാണ് കണ്ടെത്തൽ.

എന്നാൽ സർക്കാർ റിപ്പോർട്ട് അംഗീകരിച്ചാൽ അജിത് കുമാറിന് സ്ഥാന കയറ്റത്തിനുളള മാറുന്നതാണ്. പി.വി. അൻവറിന്‍റെ നൽകിയ അഴിമതി ആരോപണത്തിലാണ് അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം ആരംഭിച്ചത്.

വീട് നിർമാണം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. മലപ്പുറം ക്യാംപ് ഓഫീസിലെ മരംമുറിയിൽ അജിത് കുമാറിന് പങ്കില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഫ്ലാറ്റ് വാങ്ങി 10 ദിവസത്തിനുളളിൽ ഇരട്ടി വിലക്ക് മറിച്ചു വിറ്റു എന്ന ആരോപണം തെറ്റായിരുന്നുവെന്ന് വിജിലൻസ് കണ്ടെത്തി

പേരാമ്പ്ര സംഘർഷത്തിൽ സ്ഫോടക വസ്തുക്കളെറിഞ്ഞു; യുഡിഎഫ് പ്രവർത്തകർക്കെതിരേ കേസ്

കൊല്ലം സ്വദേശിനിക്ക് അമീബിക് മസ്തിഷ്ക ജ്വരം

വസ്തുതകൾ മനസിലാകാതെയുള്ള പ്രതികരണം; എം.എ. ബേബിയെ തള്ളി മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്ര അനുമതി

സംസ്ഥാനത്ത് മഴ ശക്തമാവുന്നു; വെള്ളിയാഴ്ച വരെ മുന്നറിയിപ്പ്