P.S. Rashmi
തിരുവനന്തപുരം: ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന പി.എസ്. രശ്മിയുടെ ഓർമയ്ക്കായി പി.എസ്. രശ്മി സൗഹൃദ കൂട്ടായ്മ യുവമാധ്യമപ്രവർത്തകർക്കായി അവാർഡ് ഏർപ്പെടുത്തുന്നു. 2024 ജൂൺ 1 മുതൽ 2025 ജൂൺ ഒന്ന് വരെ മലയാള ദിനപത്രങ്ങളിൽ പ്രസിദ്ധീകരിച്ച മികച്ച ഹ്യൂമൻ ഇന്‍ററസ്റ്റഡ് സ്റ്റോറിക്കാണ് പി.എസ്. രശ്മി യംഗ് ജേർണലിസ്റ്റ് അവാർഡ് സമ്മാനിക്കുക.
പ്രായപരിധി 40 വയസ്. 11,111 രൂപയും മെമന്‍റോയും അടങ്ങുന്ന പുരസ്കാരം ഒക്ടോബർ നാലിന് തിരുവനനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. എൻട്രികൾ വാർത്തയുടെ ഒരു ഒറിജിനലും രണ്ട് പകർപ്പും പ്രായം തെളിയിക്കുന്ന രേഖയും സഹിതം എം.വി. വിനീത കൺവീനർ പി.എസ്. രശ്മി സൗഹൃദ കൂട്ടായ്മ , വീക്ഷണം ദിനപത്രം, മുൻസിപ്പൽ ബിൽഡിംഗ് എം ഒ റോഡ്- തൃശൂർ-680001 എന്ന വിലാസത്തിലും resmimemorial@gmail.com എന്ന ഇമെയിൽ വിലാസത്തിലും ജൂൺ 20 നു മുൻപായി അയക്കണം. ബൈ ലൈൻ ഇല്ലാത്തവയ്ക്ക് ന്യൂസ് എഡിറ്ററുടെ സാക്ഷ്യപത്രം നിർബന്ധമാണ്. വിവരങ്ങൾക്ക്- 9497039237, 94958 26582