Chandy Oommen | Jaik C Thomas 
Kerala

പുതുപ്പള്ളിയിൽ പ്രചാരണത്തിന് തിരശീല വീഴുന്നു; ഇന്ന് നിശബ്‌ദ പ്രചാരണം, നാളെ വിധിയെഴുത്ത്

1,76,417 വോട്ടർമാരാണ് മണ്ഡലത്തിൽ ഉള്ളത്

MV Desk

കോട്ടയം: ഒരു മാസത്തോളം നീണ്ട പരസ്യ പ്രചാരണത്തനൊടുവിൽ പുതുപ്പള്ളി നാളെ പോളിങ് ബൂത്തിലേക്ക്. നിശബ്ദ പ്രചാരണ ദിവസമായ ഇന്ന് പരമാവധി വോട്ടർമാരേ സന്ദർശിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാർഥികൾ.

യുഡിഎഫ് സ്ഥാനാർഥിയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മനും, എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി. തോമസും തമ്മിലാണ് പ്രധാന മത്സരം.

തെരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികൾ ഇന്ന് വിതരണം ചെയ്യും. സ്ട്രോങ്ങ് റൂം ആയ കോട്ടയം ബസേലിയോസ് കോളെജിൽ നിന്നാണ് 182 ബൂത്തുകളിലേക്കും ഉള്ള സാമഗ്രികൾ വിതരണം ചെയ്യുന്നത്. മുഴുവൻ ബൂത്തുകളിലും വിവി പാറ്റുകളും വെബ്കാസ്റ്റിംഗും സജ്ജമാക്കിയിട്ടുണ്ട്.

1,76,417 വോട്ടർമാരാണ് മണ്ഡലത്തിൽ ഉള്ളത്. വിജയ പ്രതീക്ഷയിലാണ് രണ്ടു സ്ഥാനാർഥികളും. പുതുപ്പള്ളി ആർക്കൊപ്പം നിൽക്കുമെന്ന് വെള്ളിയാഴ്ച അറിയാം. രണ്ടു മുന്നണികളും ഒന്നിനൊന്നു മികച്ച പ്രചാരണങ്ങളാണ് പുതുപ്പള്ളിയിൽ കാഴ്ച വെച്ചത്. വികസനവും സഹതാപ തരംഗവും സൈബർ ആക്രമണങ്ങളും തുടങ്ങി അങ്ങോട്ടുമിങ്ങോട്ടു വിട്ടു കൊടുക്കാത്ത പ്രചരണകാലത്തിന് ഇന്നത്തെ നിശബ്ദ പ്രചരണത്തോടെ തിരശീല വീഴുകയാണ്. ഇനി പുതുപ്പള്ളിയിലെ അടുത്ത നേതാവിനായുള്ള കാത്തിരുപ്പാണ്.

ഇന്ത്യയെ നേരിടാൻ മുങ്ങിക്കപ്പൽ വാങ്ങി പാക്കിസ്ഥാൻ; പക്ഷേ, ചൈനീസാണ്! Video

പെൺകുട്ടിയെ ട്രെയ്നിൽ നിന്നു തള്ളിയിടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു

വോട്ടർ പട്ടികയിൽ പേരു ചേർക്കാം | Video

മഹാരാഷ്ട്രയിൽ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; മുംബൈ കോർപ്പറേഷനിൽ പിന്നീട്

ഇങ്ങനെ പോയാൽ തിയെറ്ററുകളിൽ ആളില്ലാതാവും: സുപ്രീം കോടതി | Video