മന്ത്രി വി. എന്‍ വാസവന്‍ 
Kerala

കുടുംബസമേതം പോളിങ് ബൂത്തിലെത്തി മന്ത്രി വി. എന്‍ വാസവന്‍

30% പോളിങ് മൊത്തം രേഖപ്പെടുത്തി

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ സംസ്ഥാന സഹകരണ- രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി. എന്‍ വാസവന്‍ വോട്ട് രേഖപ്പെടുത്തി. പാമ്പാടി എംജിഎം എച്ച്എസ്എസ് 102-ാം നമ്പർ ബൂത്തിൽ കുടുംബത്തോടൊപ്പം എത്തിയായിരുന്നു അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. പോളിങ് ശതമാനത്തിന്‍റെ കുറവോ കൂടുതലോ തിരഞ്ഞെടുപ്പിന്‍റെ വിജയപരാജയത്തെ തീരുമാനിക്കുന്ന ഒരു ഘടകമല്ല എന്നതാണ് പുതുപ്പള്ളി മണ്ഡലത്തിലെ മുന്‍ അനുഭവങ്ങൾ എന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, പുതുപ്പള്ളിയിൽ വോട്ടെടുപ്പ് ആരംഭിച്ച് 4 മണിക്കൂർ പിന്നിട്ടപ്പോൾ പോളിങ് മൊത്തം ശതമാനം: 30%. രാവിലെ 10 മണിയോടെ ആകെ പോൾ ചെയ്ത വോട്ട് : 35889. പുരുഷന്മാർ: 19157. സ്ത്രീകൾ: 16732, ട്രാൻസ്ജെൻഡർ: 0. പോളിങ് ആരംഭിച്ചപ്പോൾ തന്നെ മണ്ഡലത്തിലെ 182 ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരതന്നെയുണ്ട്. മണർകാട് കണിയാംകുന്ന് ഗവ. എൽ.പി സ്‌കൂളിലെ 72 -ാം നമ്പർ ബൂത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി ജയ്ക്ക് സി. തോമസ് വോട്ട് രേഖപ്പെടുത്തി. പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്‌കൂളിലെ 126-ാം നമ്പർ ബൂത്തിൽ യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനും കുടുംബവും വോട്ട് രേഖപ്പെടുത്തി.

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ