file image
കോഴിക്കോട്: ബേപ്പൂരിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കാൻ തയാറെടുത്ത് പി.വി. അൻവർ. ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉടൻ പുറത്തു വരുമെന്നാണ് റിപ്പോർട്ടുകൾ. യുഡിഎഫ് നേതാക്കളും ലീഗ്, കോൺഗ്രസ് നേതാക്കളുമായും അൻവർ ചർച്ച നടത്തിയിരുന്നു. സമുദായ നേതാക്കളുമായും കൂടിക്കാഴ്ച നടത്തി. സ്ഥാനാർഥി പ്രഖ്യാപനം നടത്തും മുൻപേ തന്നെ അൻവർ മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. സജി മഞ്ഞക്കടമ്പന് വേണഅടി പൂഞ്ഞാറും, നിസാർ മേത്തറിന് വേണ്ടി തൃക്കരിപ്പൂരും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല.
അൻവർ സ്ഥാനാർഥിയായാൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലമായി ബേപ്പൂർ മാറും.
മുസ്ലിം ലീഗ് വൻ പിന്തുണയാണ് അൻവറിന് നൽകുന്നത്. മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രതിനിധീകരിക്കുന്ന മണ്ഡലമായിട്ടു പോലും ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇവിടെ യുഡിഎഫിനായിരുന്നു ഭൂരിപക്ഷം. കഴിഞ്ഞ തവണ 28747 വോട്ടിന്‍റെ ഭൂരിപക്ഷത്തോടെയാണ് റിയാസ് വിജയിച്ചത്.