അഡ്വ. ജയശങ്കറിനെതിരേ അസഭ്യം ചൊരിഞ്ഞ് പി.വി. അൻവർ 
Kerala

അഡ്വ. ജയശങ്കറിനെതിരേ അസഭ്യം ചൊരിഞ്ഞ് പി.വി. അൻവർ

ജയശങ്കറിന്‍റെ തലയിൽ കക്കൂസ് മാലിന്യം ഒഴിക്കുമെന്നും ഉടുമുണ്ട് പറിച്ചെടുത്ത് തെര‌ുവിലൂടെ നടത്തിക്കുമെന്നും അന്‍വര്‍

മലപ്പുറം: രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ. ജയശങ്കറിനെതിരേ അസഭ്യപ്രയോഗങ്ങളുമായി നിലമ്പൂർ എംഎൽഎ പി.വി. അൻവർ. ജയശങ്കറിന്‍റെ തലയിൽ കക്കൂസ് മാലിന്യം ഒഴിക്കുമെന്നും ഉടുമുണ്ട് പറിച്ചെടുത്ത് തെര‌ുവിലൂടെ നടത്തിക്കുമെന്നും അന്‍വര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഭീഷണി മുഴക്കി.

അൻവർ വർഗീയവാദിയും മതരാഷ്ട്രീയവാദിയുമാണെന്ന് ജയശങ്കർ ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞതാണ് പ്രകോ‌പനത്തിന് കാരണം. ജയശങ്കറിന്‍റെ പോസ്റ്റ് കണ്ടതില്‍പ്പിന്നെ തനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ലെന്നും ഇന്നലെ തന്നെ പോയി അവനെ നേരില്‍ കാണാനായിരുന്നു തീരുമാനമെങ്കിലും കൂടെയുള്ളവര്‍ പറഞ്ഞതുകൊണ്ട് മാറിനിന്നതാണെന്ന് അൻവർ പറയുന്നു.

വക്കീല്‍ പണി നിര്‍ത്തി ഈ നാട് കുട്ടിച്ചോറാക്കാനും വര്‍ഗീയത പരത്താനും ഇറങ്ങിയ ആളാണ് ജയശങ്കർ. കേരള പൊലീസിലെ ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ചും പ്രവൃത്തികളെക്കുറിച്ചും പുറംലോകത്തെ അറിയിക്കാനുള്ള പോരാട്ടം താൻ തുടങ്ങിയതു മുതൽ ജയശങ്കറിന് ചൊറിച്ചിലാണ്. സമൂഹത്തില്‍ ഉന്നതരായ പലരെയും ഇവന്‍ അപമാനിച്ചിട്ടുണ്ട്. ഇതിന് മുമ്പ് പലതും പറഞ്ഞിട്ടുണ്ട്. പക്ഷേ, താന്‍ മതരാഷ്ട്രീയവാദിയാണെന്ന് പറഞ്ഞാൽ സഹിക്കാൻ കഴിയില്ല. രണ്ടു തലമുറയുടെ രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താൻ വരുന്നതെന്ന് ജയശങ്കറിന് അറിയില്ല. ഇപ്പോഴത്തെ കേസൊന്ന് അവസാനിച്ചിട്ട് ഞാന്‍ നിന്‍റെയടുത്തേക്ക് വരും. ഒരു ബക്കറ്റ് കക്കൂസ് മാലിന്യവുമായിട്ടാവും പിവി അന്‍വര്‍ നിന്‍റെ ഓഫീസിലേക്ക് വരിക. അത് നിന്‍റെ തലയിലൊഴിക്കും. നിന്‍റെ ഉടുമുണ്ട് ഞാന്‍ പറിച്ചെടുക്കും. കേരള സമൂഹം അത് കാണും. അതിന്‍റെ പേരില്‍ ജയിലില്‍ കിടക്കണമെങ്കില്‍ അങ്ങനെയാവട്ടെ എന്നാണെന്‍റെ തീരുമാനം. നീ പറഞ്ഞ പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ ഇങ്ങനെതന്നെ ഞാന്‍ ചെയ്യും. മര്യാദയ്ക്ക് കേരളത്തിലെ ജനങ്ങളോട് മാപ്പ് പറഞ്ഞോ- അൻവർ മുന്നറിയിപ്പ് നൽകി.

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി

ലോണിന്‍റെ പേരിൽ തർക്കം; ഭാര്യയുടെ മൂക്ക് കടിച്ചു പറിച്ച് യുവാവ്

4 ജനറൽ സെക്രട്ടറിമാർ; ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ‍്യാപിച്ചു