പി.വി. അൻവർ file image
Kerala

14 ശതമാനത്തോളം വോട്ട് നേടി അൻവർ; മെച്ചപ്പെടാതെ ബിജെപി

വോട്ട് വർധിപ്പിക്കാൻ ബിജെപിക്കായില്ല

നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ആറ് റൗണ്ട് പൂർത്തിയാകുമ്പോൾ വ്യക്തമായ സാന്നിധ്യം അറിയിച്ച് പി.വി. അൻവർ. 14 ശതമാനത്തോളം വോട്ടുകളാണ് അൻവർ പെട്ടിയിലാക്കിയത്. പോസ്റ്റല്‍ വോട്ടും വഴിക്കടവും എണ്ണിയപ്പോൾ തന്നെ അൻവർ‌ വോട്ട് പിടിച്ചത് നിർണായക‌മായി. യുഡിഎഫ് ക്യാമ്പിൽ നിന്നുള്ള വോട്ടുകളാണ് അൻവർ ചോർത്തിയത്.

എന്നാൽ വോട്ട് വർധിപ്പിക്കാൻ ബിജെപിക്കായില്ല. നാലായിരത്തിനുള്ളിൽ വോട്ടുകൾ മാത്രമാണ് ഇതുവരെ ബിജെപി സ്ഥാനാർഥി മോഹൻ ജോർജിന് നേടാനായത്.

അതേസമയം, വോട്ടെണ്ണലിന്‍റെ ആദ്യഘട്ടം മുതൽ ആര്യാടൻ ഷൗക്കത്ത് മുന്നേറ്റം തുടരുകയാണ്. ഒരു ഘട്ടത്തിൽ പോലും ലീഡ് നേടാൻ എൽഡിഎഫ് സ്ഥാനാർഥി സ്വകാജിന് നേടാനായില്ല. നിലവിൽ 5000 ത്തിന് മുകളിലാണ് ആര്യാടൻ ഷൗക്കത്തിന്‍റെ ലീഡ്.

സൗന്ദര്യവർധക വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ നടപടി

ലെജൻഡ്സ് ലീഗ്: ഇന്ത്യ സെമി ഫൈനലിൽനിന്നു പിൻമാറി

112 സേവനം ദുരുപയോഗം ചെയ്താൽ നടപടി

നിലമ്പൂർ - കോട്ടയം എക്പ്രസിന് കൂടുതൽ കോച്ചുകൾ

127 വർഷത്തിനൊടുവിൽ ബുദ്ധന്‍റെ തിരുശേഷിപ്പുകൾ ഇന്ത്യയിൽ തിരിച്ചെത്തി