R Gopikrishnan 
Kerala

ആർ. ഗോപീകൃഷ്ണൻ മാധ്യമ പുരസ്കാരം: എൻട്രികൾ ക്ഷണിച്ചു

2022 ജനുവരി 1മുതൽ ഡിസംബർ 31 വരെ മലയാളം ദിനപത്രങ്ങളിൽ പ്രസിദ്ധീകരിച്ച ജനറൽ റിപ്പോർട്ടുകളാണ് പരിഗണിക്കുന്നത്

MV Desk

കോട്ടയം: പ്രശസ്ത മാധ്യമ പ്രവർത്തകനും മെട്രോവാർത്ത ചീഫ് എഡിറ്ററുമായിരുന്ന ആർ.ഗോപീകൃഷ്ണൻ്റെ പേരിൽ കോട്ടയം പ്രസ് ക്ലബ് ഏർപ്പെടുത്തിയിരിക്കുന്ന മാധ്യമ പുരസ്കാരത്തിന് എൻട്രികൾ ക്ഷണിച്ചു. 2022 ജനുവരി 1മുതൽ ഡിസംബർ 31 വരെ മലയാളം ദിനപത്രങ്ങളിൽ പ്രസിദ്ധീകരിച്ച ജനറൽ റിപ്പോർട്ടുകളാണ് പരിഗണിക്കുന്നത്.

25,000 രൂപയും ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. റിപ്പോർട്ടിൻ്റെ മൂന്നു പകർപ്പ് ന്യൂസ് എഡിറ്ററുടെ സാക്ഷ്യപത്രം സഹിതം സെക്രട്ടറി, കോട്ടയം പ്രസ് ക്ലബ്, കോട്ടയം - 686001 എന്ന വിലാസത്തിൽ അയക്കണം. ഒരാളുടെ ഒരു എൻട്രിയിൽ കൂടുതൽ സ്വീകരിക്കുന്നതല്ല.

കവറിന് പുറത്ത് ഗോപീകൃഷ്ണൻ മാധ്യമ പുരസ്കാര എൻട്രി എന്ന് രേഖപ്പെടുത്തേണ്ടതാണ്. അവസാന തീയതി - 20/08/2023 .വിശദ വിവരങ്ങൾക്ക് ഫോൺ: 9447104971

കനകക്കപ്പിൽ കന്നി മുത്തം

സി​​പി​​ഐ ‌ക​​ലി​​പ്പി​​ൽ ത​​ന്നെ

സംസ്‌കൃതമറിയാത്ത എസ്എഫ്ഐ നേതാവിന് പിഎച്ച്ഡി കൊടുക്കാൻ ശുപാർശ

മൂലമറ്റം പവർ ഹൗസ് ഒരു മാസത്തേക്ക് അടയ്ക്കുന്നു

രാഷ്‌ട്രപതി റഫാലിൽ പറക്കും