കെ.കെ രാഗേഷ്
കണ്ണൂർ: എസ്ഐആർ വിഷയത്തിൽ ബിജെപിയെ സഹായിക്കുകയാണ് പ്രതിപക്ഷ നേതാവിന്‍റെ അജണ്ടയെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് ആരോപിച്ചു. അനീഷിന്‍റെ അച്ഛൻ തന്നെ ജോലി സമ്മർദം ഉണ്ടെന്ന് പറഞ്ഞിട്ടുണ്ട്.
പിതാവ് പറഞ്ഞത് വിഡി സതീശന് വിശ്വസിക്കാൻ ആക്കുന്നില്ല. എങ്ങനെയെങ്കിലും അനീഷിന്‍റെ മരണം സിപിഎമ്മിന്‍റെ പിടലിക്ക് ഇടാനാണ് പ്രതിപക്ഷനേതാവിന്‍റെ ശ്രമം. കേരളത്തിലെ പ്രതിപക്ഷ നേതാവിന് രാഹുൽ ഗാന്ധി പറയുന്നതല്ല ആർഎസ്എസ് പറയുന്നതാണ് പഥ്യം എന്നും കെ.കെ രാഗേഷ് കണ്ണൂരിൽ ആരോപിച്ചു