രാഹുൽ ഈശ്വർ
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ലൈംഗിക പീഡന പരാതി നൽകിയ യുവതിയെ സമൂഹമാധ‍്യമത്തിലൂടെ അധിക്ഷേപിച്ചെന്ന കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വർ നിരാഹാര സമരം അവസാനിപ്പിച്ചു.
രാഹുൽ ഈശ്വറിന്‍റെ മുൻകൂർ ജാമ‍്യഹർജി അഡീഷണൽ ചീഫ് ജുഡീഷ‍്യൽ മജിസ്ട്രേറ്റ് കോടതി തള്ളിയതിനു പിന്നാലെയാണ് പിന്മാറ്റം. നേരത്തെ സമൂഹമാധ‍്യമങ്ങളിൽ പങ്കുവച്ച പോസ്റ്റുകളും പിൻവലിക്കാമെന്ന് രാഹുൽ ഈശ്വർ വാദത്തിനിടെ അറിയിച്ചിരുന്നു. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിലാണ് രാഹുൽ ഈശ്വർ.