Kerala

''വയനാടിന് രാഹുലിനെ അറിയാം, സ്ഥാനമില്ലെങ്കിലും വയനാട്ടിലെ പ്രതിനിധിയായി തുടരും''

വയനാട്: കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കഗാന്ധിയും കൽപ്പറ്റയിലെത്തി. റോഡ് ഷോക്കു ശേഷം നടന്ന സമ്മേളനത്തിൽ ഇരുവരും സംസാരിച്ചു. ഹൃദയോഷ്മളമായ വരവേൽപിന് രാഹുൽ നന്ദി പറഞ്ഞു. കേരളത്തിലെ ആളല്ലാതിരുന്നിട്ടു പോലും തന്നെ വയനാട്ടുകാർ സ്വന്തം കുടുംബാംഗമാക്കിയെന്ന് രാഹുൽ ഗാന്ധി.

''നാലു വർഷം മുൻപ് ഇവിടെ നടന്നത് തികച്ചും വ്യത്യസ്ത തരം പ്രചരണമായിരുന്നു.വീടോ പദവിയോ നഷ്ടപ്പെട്ടതിൽ തനിക്ക് ഭയമില്ല. പദവി ഇല്ലെങ്കിലും താൻ വയനാട്ടിലെ പ്രതിനിധി അല്ലാതാവുന്നില്ല. അയോഗ്യനാക്കപ്പെട്ടതുകൊണ്ട് ജന പ്രതിനിധി സ്ഥാനത്തു നിന്നും തന്നെ മാറ്റാനാവില്ല,വയനാട്ടിലെ ജനങ്ങൾക്കു മുന്നിൽ വെച്ച വിഷയങ്ങൾക്കായി പോരാട്ടം തുടരും.

ചൈനയ്ക്കും അദാനിക്കും വേണ്ടിയാണ് മോദി സർക്കാർ പ്രവർത്തിക്കുന്നത്. സാധാരണക്കാർക്കു വേണ്ടി പ്രവർത്തിക്കാൻ സർക്കാരിന് സമയമില്ല, പ്രധാനമന്ത്രി പലതരം വസ്ത്രങ്ങൾ ധരിക്കുന്നു. രാജ്യത്തിൽ വികസനമുണ്ടാക്കാൻ പ്രധാനമന്ത്രിക്കും സർക്കാരിനും കഴിയുന്നില്ല'' റോഡ് ഷോക്കു ശേഷം നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

ഈ മണ്ണിലേക്കുള്ള വരവ് വൈകാരികമെന്ന് പ്രിയങ്ക ഗാന്ധി. ''രാഹുലിന് വയനാടും വയനാടിന് രാഹുലിനെയും അറിയാം. പ്രതിസന്ധി ഘട്ടത്തിലെല്ലാം വയനാട്ടുകാർ രാഹുലിനൊപ്പം നിന്നു. നിശബ്ദനാക്കാനുള്ള ശ്രമത്തിനു മുന്നിൽ രാഹുൽ ഉറച്ചു നിൽകും. അദാനിക്ക് വേണ്ടിയാണ് ഭരണകൂടം പ്രവർത്തിക്കുന്നത്. ചോദ്യം ചോദിക്കുക എന്നത് പാർലമെന്‍റ് അംഗങ്ങളുടെ കടമയാണ്. എന്നാൽ ചോദ്യം ചോദിക്കുന്ന ആളിനെ ഭരണകൂടം വേട്ടയാടുകയാണ് ചെയ്യുന്നത്'' ഒരു കുടുംബം പോലെ രാഹുലിനെ ചേർത്തു നിർത്തിയ വായനാട്ടുകാർക്ക് പ്രിയങ്ക ഗാന്ധി നന്ദി പറഞ്ഞു.

കണ്ണൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ ഇരുവരും ഹെലികോപ്റ്റർ മാർഗമാണ് കൽപ്പറ്റയിലെത്തിയത്. എം പി സ്ഥാനം നഷ്ടമായതിനു ശേഷം ആദ്യമായാണ് രാഹുൽ തന്‍റെ മണ്ഡലമായ വയനാട്ടിൽ എത്തുന്നത്.

പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ, രമേശ് ചെന്നിത്തല, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പികെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ രാഹുലിനെ വരവേൽക്കാനായി വയനാട്ടിലെത്തിയിരുന്നു.

ഭൂമി പ്ലോട്ടുകളാക്കി വിൽക്കാൻ കെ-റെറ രജിസ്ട്രേഷൻ നിർബന്ധം

കേരളത്തിൽ രണ്ടു വർഷത്തിനിടെ ആരംഭിച്ചത് 2.44 ലക്ഷം സംരംഭങ്ങൾ

ലൈംഗികാരോപണം: അന്വേഷണത്തോടു സഹകരിക്കേണ്ടെന്ന് ആനന്ദ ബോസ്

'കുടുംബ' മണ്ഡലങ്ങളിലെ പ്രചാരണം പ്രിയങ്ക നയിക്കും

സംവരണ പരിധി ഉയർത്താൻ മോദിയെ വെല്ലുവിളിച്ച് രാഹുൽ