VD Satheesan, Ramesh Chennithala, KC Venugopal

 
Kerala

നേതാക്കളോട് നേരിട്ട് അഭിപ്രായം തേടാൻ രാഹുൽ; സോണിയ തീരുമാനിക്കട്ടെയെന്ന് ഖാർഗെ, പുറത്തിറങ്ങാനാവുന്നില്ലെന്ന് പ്രവർത്തകർ!

ഈ 5 വർഷവും പിണറായി തന്നെ തുടരുമോ എന്ന ചോദ്യവും സോഷ്യൽ‌ മീഡിയയിൽ‌ ഉയരുന്നുണ്ട്

Namitha Mohanan

ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകളുടെ ഭാ​ഗമായി നേതാക്കളോട് നേരിട്ട് അഭിപ്രായം തേടാൻ രാഹുൽ ഗാന്ധി. നെഹ്റു കുടുംബത്തോടും കേരളത്തിലെ മുതിർന്ന നേതാക്കളോടുമാവും അഭിപ്രായം തേടുക.

അതേസമയം, സോണിയ ഗാന്ധി തീരുമാനം എടുക്കട്ടെ എന്ന നിലപാടിലാണ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. കെ.സി. വേണു​ഗോപാൽ രാഹുലുമായി അടുത്തു നിൽക്കുന്നതിനാലാണ് ഖർ​ഗെ സോണിയ ​ഗാന്ധി തീരുമാനിക്കട്ടെയെന്ന നിലപാടിലേക്ക് എത്തിയത്.

ഫലം പ്രഖ്യാപിച്ച സംസ്ഥാനങ്ങളിൽ കേരളത്തിൽ മാത്രമാണ് ഇതുവരെ മുഖ്യമന്ത്രിയെ കണ്ടെത്താനാവാത്തത്. കേരളവും അസമും ഒഴികെയുള്ള സംസ്ഥാനങ്ങളിൽ സത്യപ്രതിജ്ഞ ചെയ്ത് സർക്കാർ അധികാരത്തിലും കയറി. അസമിൽ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചടങ്ങ് നടക്കും. അപ്പോഴും കേരളത്തിൽ മുഖ്യമന്ത്രിക്കായി പിടിവലി തുടരുകയാണ്.

എട്ടു ദിവസമായിട്ടും തീരുമാനം പ്രഖ്യാപിക്കാൻ കഴിയാത്തതിൽ ഘടകകക്ഷികളിൽ അടക്കം പ്രതിഷേധം പുകയുകയാണ്. പുറത്തിറങ്ങാനാവാത്ത അവസ്ഥയാണെന്ന് കോൺഗ്രസ് നേതാക്കൾ സമൂഹമാധ്യമങ്ങളിലും കുറിക്കുന്നുണ്ട്. ഈ 5 വർഷവും പിണറായി തന്നെ തുടരുമോ എന്ന ചോദ്യവും സോഷ്യൽ‌ മീഡിയയിൽ‌ ഉയരുന്നുണ്ട്.

മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ? ഇനിയും വൈകിപ്പിക്കേണ്ടെന്ന ധാരണയിൽ നേതൃത്വം

മദ്യശാലകൾ പൂട്ടുന്നു; തമിഴ്നാട്ടിൽ 717 വിൽപന കേന്ദ്രങ്ങൾ അടയ്ക്കാൻ മുഖ്യമന്ത്രി വിജയ്‌യുടെ ഉത്തരവ്

സംസ്ഥാനത്ത് ഇറച്ചിവില കുതിക്കുന്നു; കാരണങ്ങൾ ഇങ്ങനെ!!

മൂവരെയും വെട്ടാൻ നാലാമതൊരാൾ?

അദ്ഭുത വിജയം; ഡൽഹി ജീവൻ നിലനിർത്തി