രാഹുൽ മാങ്കൂട്ടത്തിൽ

 
Kerala

രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ‌ തന്നെ; ബലാത്സംഗക്കുറ്റം നിലനിൽക്കില്ലെന്ന് മുൻകൂർ ജാമ്യാപേക്ഷയിൽ രാഹുൽ മാങ്കൂട്ടത്തിൽ

അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് രാഹുൽ

Jisha P.O.

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഒളിവിൽ തുടരുകയാണ്. രാഹുലിനായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കി. അതേസമയം രാഹുലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ശനിയാഴ്ച പരിഗണിക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി ചോദ്യം ചെയ്ത് നല്‍കിയ അപ്പീല്‍ ആണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

അതിജീവിതയുടെ പരാതിയനുസരിച്ച് എസ്‌ഐടി ചുമത്തിയ ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ വാദം.

അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത് നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമാണ്. പൊലീസിനാണ് ആദ്യം പരാതി നല്‍കേണ്ടതെന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ വാദം. പരാതിക്കാരിയുടെ എല്ലാ ആക്ഷേപങ്ങളിലും തനിക്ക് മറുപടിയുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണ സംഘത്തിന് വിശദീകരണം നല്‍കാന്‍ തയ്യാറാണ്. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണ്. തെളിവുകള്‍ നല്‍കാന്‍ സാവകാശം വേണം. എസ്‌ഐടിക്ക് മുന്നില്‍ തന്‍റെ വാദം സാധൂകരിക്കാനായില്ലെങ്കില്‍ കീഴടങ്ങാന്‍ തയ്യാറാണെന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ‌‌ വാദം.

രണ്ടാം കേസിലും മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ; അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യം

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്‍റെ കൂട്ടാളി ഇമ്രാന്‍ പിടിയിൽ; ബാലമുരുകന് കുന്നിൻ മുകളിൽ നിന്ന് വീണ് പരുക്ക്

കാന്തല്ലൂരിൽ നെൽകൃഷിയുടെ പെരുമ കാക്കുന്ന ഒരു പറ്റം കർഷകർ...

കോൺഗ്രസ് സഖ്യരൂപീകരണം‍? വിജയ് യും, അച്ഛനും പ്രവീൺ ചക്രവർത്തിയുമായി കൂടിക്കാഴ്ച നടത്തി

കർണാടകയിൽ യുവതിയെ തെരുവുനായകൾ കടിച്ചുകൊന്നു