മന്ത്രി വി. ശിവൻകുട്ടിക്കൊപ്പം രാഹുൽ മാങ്കൂട്ടത്തിൽ

 
Kerala

സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയിൽ മന്ത്രിമാർക്കൊപ്പം വേദി പങ്കിട്ട് രാഹുൽ മാങ്കൂട്ടത്തിൽ

രാഹുൽ വേദി പങ്കിട്ടതിൽ പ്രതിഷേധിച്ച് പാലക്കാട് നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി കൃഷ്ണകുമാർ വേദി വിട്ടിറങ്ങി

Aswin AM

പാലക്കാട്: മന്ത്രിമാർക്കൊപ്പം വേദി പങ്കിട്ട് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു വിദ‍്യാഭ‍്യാസ മന്ത്രി വി. ശിവൻകുട്ടി, എം.ബി. രാജേഷ് എന്നിവർക്കൊപ്പം രാഹുൽ വേദിയിലെത്തിയത്.

ലൈംഗികാരോപണം ഉയർന്ന പശ്ചാത്തലത്തിൽ രാഹുലിനെ പരിപാടികളിൽ പങ്കെടുപ്പിക്കില്ലെന്നായിരുന്നു നേരത്തെ ഇടത് സംഘടനകൾ പറഞ്ഞിരുന്നത്.

രാഹുലിനെ ജില്ലയിലെ പൊതുപരിപാടികളിൽ പങ്കെടുക്കാൻ സമ്മതിക്കില്ലെന്ന് ഡിവൈഎഫ്ഐയും വ‍്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിമാർക്കൊപ്പം രാഹുൽ വേദി പങ്കിട്ടിരിക്കുന്നത്. ചടങ്ങിലെ ആശംസ പ്രസംഗം നടത്തിയത് രാഹുലായിരുന്നു. രാഹുൽ പരിപാടിയിലെത്തിയതിൽ പ്രതിഷേധിച്ച് പാലക്കാട് നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി കൃഷ്ണകുമാർ വേദി വിട്ടു.

എറണാകുളം - ബെംഗളൂരു വന്ദേ ഭാരത് ശനിയാഴ്ച മുതൽ

കെ. ജയകുമാർ ദേവസ്വം ബോർഡ് പ്രസിഡന്‍റായേക്കും

'രണ്ടെണ്ണം വീശി' ട്രെയ്നിൽ കയറിയാൽ പിടിവീഴും

മെഡിക്കൽ കോളെജ് ഡോക്റ്റർമാർ സമരത്തിലേക്ക്

റേഷൻ കാർഡ് തരം മാറ്റാൻ അപേക്ഷിക്കാം