രാഹുലിന്‍റെ അധ‍്യക്ഷസ്ഥാനം തെറിച്ചോ?
പാലക്കാട്: പാലക്കാട് എംഎൽഎയായ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ‍്യക്ഷ സ്ഥാനം രാജിവച്ചതായി സൂചന. ദേശീയ നേതൃത്വത്തിന് രാഹുൽ രാജിക്കത്ത് കൈമാറിയതാണ് വിവരം. രാഹുൽ ഉടനെ മാധ‍്യമങ്ങളെ കാണും.
അടൂരിലെ വീട്ടിൽ വച്ചായിരിക്കും മാധ‍്യമങ്ങളെ കാണുക. രാഹുലിനെ പാലക്കാട് മത്സരിപ്പിക്കില്ലെന്ന് നേതൃത്വം അറിയിച്ചു.
അതേസമയം രാഹുലിനെതിരേ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നേരത്തെ വ‍്യക്തമാക്കിയിരുന്നു. പരാതി ഉന്നയിച്ച പെൺകുട്ടി തനിക്ക് മകളെ പോലെയാണെന്നും വാട്സാപ്പ് സന്ദേശം തനിക്ക് എത്തിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.