രാഹുൽ മാങ്കൂട്ടത്തിൽ
file image
തിരുവനന്തപുരം: ഇടത് സഹയാത്രികനായ റെജി ലൂക്കോസിന്‍റെ ബിജെപി പ്രവേശത്തിന് പിന്നാലെ പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഫെയ്സ് ബുക്കിലൂടെയായിരുന്നു പ്രതികരണം.
"കപ്പൽ ആടി ഉലയുക മാത്രമല്ല, സഹയാത്രികർ ലൈഫ് ജാക്കറ്റ് പോലും ഇല്ലാതെ നടുക്കടലിലേക്ക് എടുത്ത് ചാടുക കൂടിയാണല്ലോ സാർ...'' - എന്നായിരുന്നു രാഹുലിന്‍റെ പോസ്റ്റ്.
വ്യാഴാഴ്ചയാണ് റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നത്. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നുമാണ് റെജി അംഗത്വം സ്വീകരിച്ചത്. സിപിഎം വർഗീയ വിഭജനത്തിന് ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ദ്രവിച്ച ആശയങ്ങൾക്ക് ഇനി പ്രസക്തിയില്ലെന്നും ഇങ്ങനെ മുന്നോട്ട് പോയാല്‍ കേരളം വൃദ്ധ സദനമാകുമെന്നായിരുന്നു റെജി പറഞ്ഞു. ബിജെപിയുടെ ശബ്ദമായി താൻ മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.