യാത്രക്കാരുടെ സൗകര്യത്തിനായി തിരക്കേറിയ റൂട്ടുകളിൽ പ്രത്യേക സർവീസുകളും അധിക കോച്ചുകളും.

 
Kerala

പ്രത്യേക സർവീസുകളും അധിക കോച്ചുകളുമായി റെയ്‌ൽവേ

ഇൻഡിഗോ വിമാന സർവീസുകൾ മുടങ്ങുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ സൗകര്യത്തിനായി തിരക്കേറിയ റൂട്ടുകളിൽ പ്രത്യേക സർവീസുകളും അധിക കോച്ചുകളും അനുവദിച്ച് ദക്ഷിണ റെയ്‌ൽവേ

Thiruvananthapuram Bureau

തിരുവനന്തപുരം: ഇൻഡിഗോ വിമാന സർവീസുകൾ മുടങ്ങുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ സൗകര്യത്തിനായി തിരക്കേറിയ റൂട്ടുകളിൽ പ്രത്യേക സർവീസുകളും അധിക കോച്ചുകളും അനുവദിച്ച് ദക്ഷിണ റെയ്‌ൽവേ.

ഹസ്രത് നിസാമുദ്ദീൻ- തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് സ്പെഷ്യൽ, എറണാകുളം ജംക്‌ഷൻ- യെലഹങ്ക (ബംഗളൂരു)- എറണാകുളം സ്പെഷ്യൽ, തിരുവനന്തപുരം നോർത്ത്- ചെന്നൈ എഗ്‌മൂർ- തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് സ്പെഷ്യൽ എന്നീ ട്രെയ്നുകളാണ് കേരളത്തിലേക്കും പുറത്തേക്കുമായി അധികമായി അനുവദിച്ചത്.

കൂടാതെ, എംജിആർ ചെന്നൈ സെൻട്രൽ- തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് ഡിസംബർ 11 വരെ ഒരു സ്‌ലീപ്പർ കോച്ച് അധികമായും തിരുവനന്തപുരം സെൻട്രൽ- എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് 12 വരെ ഒരു സ്‌ലീപ്പർ ക്ലാസ് കോച്ച് അധികമായും അനുവദിച്ചു.

ഇതോടൊപ്പം ചെന്നൈ എഗ്‌മൂർ- കൊല്ലം ജംക്‌ഷൻ അനന്തപുരി എക്സ്പ്രസിന് ഇന്നും കൊല്ലം-ചെന്നൈ എഗ്‌മൂർ അനന്തപുരി എക്സ്പ്രസിന് നാളെയും ഒരു സ്‌ലീപ്പർ ക്ലാസ് കോച്ച് അധികമായി അനുവദിച്ചു.

കൂടാതെ, ആലപ്പുഴ-ഡോ. എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് ഇന്ന് ഒരു സ്‌ലീപ്പർ ക്ലാസ് കോച്ചും തിരുവനന്തപുരം സെൻട്രൽ– കോഴിക്കോട്– തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്സ്പ്രസിന് 11 വരെ ഒരു ചെയർകാർ കോച്ചും അധികമായി അനുവദിച്ചു.

ഉന്നയിച്ച ചോദ‍്യങ്ങൾക്ക് മറുപടി നൽകാൻ പ്രതിപക്ഷ നേതാവിന് സാധിക്കുന്നില്ല; ഫെയ്സ്ബുക്ക് പോസ്റ്റുമായി മുഖ‍്യമന്ത്രി

രാഷ്ട്രപതി ദ്രൗപതി മുർമു വ‍്യാഴാഴ്ച മണിപ്പൂരിലെത്തും

പബ്ബുകളില്‍ പടക്കം പൊട്ടിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ഗോവ

പേരും ചിത്രവും അനധികൃതമായി ഉപയോഗിക്കുന്നത് തടയണം; ഹൈക്കോടതിയെ സമീപിച്ച് സൽമാൻ ഖാൻ

സുരക്ഷാ ഭീഷണി: വെനിസ്വേല നേതാവ് മരിയ കൊറീന മച്ചാഡോ നൊബേൽ സമ്മാനദാന ചടങ്ങിൽ പങ്കെടുത്തില്ല