അറബിക്കടലിൽ തീവ്ര ന്യൂനമർദ സാധ്യത; സംസ്ഥാനത്ത് 7 ദിവസം മഴ

 
Kerala

അറബിക്കടലിൽ തീവ്ര ന്യൂനമർദ സാധ്യത; സംസ്ഥാനത്ത് 7 ദിവസം മഴ

തുടർന്നുള്ള 48 മണിക്കൂറിൽ തീവ്ര ന്യൂനമർദ്ദമായി വീണ്ടും ശക്തി പ്രാപിക്കാനും സാധ്യത.

നീതു ചന്ദ്രൻ

തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിനും, അതിനോട് ചേർന്നുള്ള ലക്ഷദ്വീപ് പ്രദേശങ്ങൾക്കും മുകളിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതിനാൽ തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള കേരള-കർണാടക തീരങ്ങൾക്ക് സമീപമുള്ള ലക്ഷദ്വീപ് മേഖലക്ക് മുകളിലായും ന്യൂന മർദത്തിന് സാധ്യത. തുടർന്നുള്ള 48 മണിക്കൂറിൽ തീവ്ര ന്യൂനമർദ്ദമായി വീണ്ടും ശക്തി പ്രാപിക്കാനും സാധ്യത.

ഇതു മൂലം സംസ്ഥാനത്ത് ചിലയിടങ്ങളിൽ അടുത്ത 7 ദിവസം നേരിയ/ ഇടത്തരം മഴയ്‌ക്കോ / ഇടിയോടുകൂടിയ മഴയ്ക്കോ സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വെള്ളിയാഴ്ച മുതൽ 23 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത. അടുത്ത 5 ദിവസം ഇടി മിന്നലിനും 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നു.

മോഷണം വിവിധ ക്ഷേത്രങ്ങളിൽ: സമഗ്ര അന്വേഷണത്തിനു സാധ്യത

മെസി ഡിസംബറിൽ ഇന്ത്യയിലേക്ക്; കേരളം പട്ടികയിൽ ഇല്ല

രാഷ്ട്രപതി ജീപ്പിൽ ശബരിമല കയറും

നടന്‍ അസ്രാനി അന്തരിച്ചു; മരണ വാര്‍ത്ത പുറത്ത് വിട്ടത് സംസ്‌കാരത്തിനു ശേഷം

പിഎം ശ്രീയുടെ ഭാഗമാകേണ്ട; വിദ‍്യാഭ‍്യാസ മന്ത്രിക്ക് കത്തയച്ച് എഐഎസ്എഫ്