rain alert in kerala 
Kerala

സംസ്ഥാനത്ത് മഴ തുടരും; 4 ജില്ലകളിൽ യെലോ അലർട്ട്

കണ്ണൂർ, കാസർഗോഡ് തീരങ്ങളിൽ പ്രത്യേക ജാഗ്രത വേണമെന്നും മുന്നറിയിപ്പുണ്ട്

Namitha Mohanan

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരും. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് ഇന്നും നാളെയും ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

കണ്ണൂർ, കാസർഗോഡ് തീരങ്ങളിൽ പ്രത്യേക ജാഗ്രത വേണമെന്നും മുന്നറിയിപ്പുണ്ട്. തീരത്ത്‌ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മത്സ്യ ബന്ധനത്തിനുള്ള വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമർദവും, അറബിക്കടലില്‍ ചക്രവാതചുഴിയും, വടക്കന്‍ കേരള തീരം മുതല്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ പാത്തിയും സ്ഥിതി ചെയ്യുന്നതിന്‍റെ സ്വാധീന ഫലമായാണ് നിലവില്‍ മഴ തുടരുന്നത്.

വിസി നിയമനത്തിൽ സർക്കാർ-ഗവർണർ സമവായം; സിസ തോമസ് കെടിയു വൈസ് ചാൻസ‌ലറാകും

ശബരിമല സ്വർണക്കൊള്ള; ദേവസ്വം മുൻ സെക്രട്ടറി ജയശ്രീ മുൻകൂർ ജാമ്യത്തിനായി സുപ്രീം കോടതിയിൽ

ബോണ്ടി ബീച്ച് വെടിവയ്പ്പ്; അക്രമികളിലൊരാൾ ഹൈദരാബാദ് സ്വദേശി

മെസി പങ്കെടുത്ത പരിപാടിയിലെ സംഘർഷം; പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു

മുട്ടയിൽ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ‍? പരിശോധിക്കുമെന്ന് കർണാടക സർക്കാർ