ന്യൂനമർദം രൂപപ്പെട്ടു; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്

 
file image
Kerala

ന്യൂനമർദം രൂപപ്പെട്ടു; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യരേഖയ്ക്കു സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി പുതിയ ന്യൂനമർദം രൂപപ്പെട്ടു

Namitha Mohanan

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യരേഖയ്ക്കു സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി പുതിയ ന്യൂനമർദം രൂപപ്പെട്ടു. ഇത് 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഭൂമധ്യരേഖയ്ക്കു സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാതചുഴി (Cyclonic Circulation) പുതിയ ന്യൂന മർദ്ദത്തിൽ ലയിച്ചു. കേരളത്തിൽ ഫെബ്രുവരി 21 മുതൽ 25 വരെ യുള്ള തീയതികളിൽ നേരിയ /ഇടത്തരം മഴയ്ക്കും 21, 22 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

സംസ്ഥാനത്ത് ശനി, ഞാ‍യർ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ശനിയാഴ്ച യെലോ അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഞായറാഴ്ചയും യെലോ അലർട്ട് പ്രഖ്യാപിച്ചു.

നേതൃത്വത്തിന് അതൃപ്തി; ബിജെപിയുടെ തെരഞ്ഞെടുപ്പ് അവലോകന യോഗസംഘത്തില്‍ നിന്ന് ശോഭ സുരേന്ദ്രനെ ഒഴിവാക്കി

കേന്ദ്ര സർക്കാരിന്റേത് രാജ്യത്തെ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കം; മണ്ഡല പുനർനിർണയത്തിനെതിരേ പിണറായി വിജയൻ

കോടിക്കണക്കിന് ആളുകളുടെ വിശ്വാസം തെറ്റെന്ന് കോടതിക്ക് എങ്ങനെ പറയാനാവും? നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി

കൊയിലാണ്ടിയില്‍ കൈയിലിരുന്ന ഗുണ്ട് പൊട്ടിത്തെറിച്ച് പതിനാറുകാരൻ മരിച്ചു

വനിത സംവരണ ഭേദ​ഗതി ബില്ലിനെ എതിർക്കും; കോൺഗ്രസ് തീരുമാനം നേതൃയോഗത്തിൽ