'അവന്‍റെ സകല ചരിത്രവും എനിക്കറിയാം, പ്രകോപിപ്പിച്ചാൽ എല്ലാം വിളിച്ചു പറയും': രാജ്മോഹ​ൻ ഉണ്ണിത്താൻ

 
Kerala

'അവന്‍റെ സകല ചരിത്രവും എനിക്കറിയാം, പ്രകോപിപ്പിച്ചാൽ എല്ലാം വിളിച്ചു പറയും': രാജ്മോഹ​ൻ ഉണ്ണിത്താൻ

തനിക്കെതിരെ സൈബർ ആക്രമണം നടത്തുന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയോ ബിജെപിയോ അല്ലെന്നും അതിന് പിന്നില്‍ ആരാണെന്ന് തനിക്കറിയാമെന്നുമാണ് രാജ്മോഹ​ൻ ഉണ്ണിത്താൻ പറഞ്ഞത്

MV Desk

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെ വിമർശിച്ചതിനു പിന്നാലെ തനിക്കെതിരെ ഉണ്ടായ സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. തനിക്കെതിരെ സൈബർ ആക്രമണം നടത്തുന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയോ ബിജെപിയോ അല്ലെന്നും അതിന് പിന്നില്‍ ആരാണെന്ന് തനിക്കറിയാമെന്നുമാണ് രാജ്മോഹ​ൻ ഉണ്ണിത്താൻ പറഞ്ഞത്. ഇനിയും സൈബർ ആക്രമണം തുടർന്നാൽ രാഹുലുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ വാർത്താ സമ്മേളനം നടത്തി വിളിച്ചു പറയുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

'കോണ്‍ഗ്രസില്‍ വ്യക്തിത്വമുളളവരെ സൈബര്‍ ആക്രമണത്തിലൂടെ കീഴ്‌പ്പെടുത്തി അവരുടെ വായടപ്പിക്കാനാണ് ശ്രമമെങ്കില്‍ കൂടുതല്‍ കാര്യങ്ങള്‍ ഞാന്‍ പറയും. എന്നെക്കൊണ്ട് പറയിപ്പിക്കരുത്. ഇവന്റെ സകല ചരിത്രവും എനിക്കറിയാം. അതുകൊണ്ട് ഇനി സൈബര്‍ ആക്രമണം തുടര്‍ന്നാല്‍ പലതും പരസ്യമായി വിളിച്ച് പറയേണ്ടിവരും. ആ പറയുന്നത് അവന്റെ അന്ത്യംകുറിക്കും. എന്നെ അനാവശ്യമായി പ്രകോപിപ്പിക്കരുത്. ഒരു കേസ് മാത്രമല്ല, ഒരുപാട് കേസുകളുണ്ട്. ആ കേസുകളെക്കുറിച്ച് എല്ലാമറിയാവുന്ന ആളാണ് ഞാന്‍. സൈബര്‍ ആക്രമണം തുടര്‍ന്നാല്‍ വാര്‍ത്താസമ്മേളനം നടത്തി ഞാന്‍ എല്ലാം പറയും': രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി.

രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന വ്യക്തിക്കുവേണ്ടി കോണ്‍ഗ്രസിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കുറ്റപ്പെടുത്തി. പൊതുജനത്തിന് മുന്നില്‍ കോണ്‍ഗ്രസിന്റെ നിലയും വിലയും നഷ്ടപ്പെടുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. കോണ്‍ഗ്രസിന്റെ സാധ്യതകളെ മങ്ങലേല്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. ഒരു വ്യക്തിക്കുവേണ്ടി പ്രസ്ഥാനത്തെ ബലികഴിപ്പിക്കേണ്ടതുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. വീക്ഷണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിച്ച് വന്ന മുഖപ്രസംഗത്തിനെതിരേയും അദ്ദേഹം രൂക്ഷമായി പ്രതികരിച്ചു.

"കേന്ദ്രം വാക്ക് പാലിച്ചില്ല, ക്ഷമയെ ദൗർബല്യമായി കാണരുത്"; സിജെപി വീണ്ടും സമരത്തിലേക്ക്

ഡോ. റാമിനെ അറസ്റ്റു ചെയ്തതിൽ വീഴ്ച വരുത്തി: ഹൈക്കോടതി വിമർശനത്തിനു പിന്നാലെ DYSP സുധീർ കല്ലന് സസ്പെൻഷൻ

ഭൂതത്താൻകെട്ടിന്റെ സൗന്ദര്യം ഇനി ഉയരത്തിൽ നിന്ന് ആസ്വദിക്കാം; പത്ത് വർഷത്തിനുശേഷം വാച്ച് ടവർ തുറന്നു

ഓണത്തിനു മുന്നേ 'ഫിറ്റ്', മൂന്നു ദിവസത്തിൽ ബെവ്കോ വിറ്റത് 279 കോടിയുടെ മദ്യം

ജനനേന്ദ്രിയത്തിൽ പിടിച്ച് ഞെരിച്ചു, ഒന്നര മണിക്കൂർ ക്രൂരമായി മർദിച്ചു; ശാസ്താംകോട്ട പൊലീസിനെതിരേ പരാതി നൽകി 23കാരൻ