Kerala

ഡിവൈഎഫ്ഐയുടെ 'പൊതിച്ചോറി'നെ പ്രശംസിച്ച് ചെന്നിത്തല, യൂത്ത് കോൺഗ്രസിന് പരിഹാസം

കോവിഡ് കാലത്ത് നമ്മുടെയാളുകൾ പുറത്തിറങ്ങിയിട്ടില്ല. യൂത്ത് കോൺഗ്രസിന്‍റെ യൂത്ത് കെയറിൽ 'കെയർ' ഉണ്ടായിരുന്നില്ലെന്നും ചെന്നിത്തല

MV Desk

കാസർഗോഡ്: യൂത്ത് കോൺഗ്രസ് കാസർഗോഡ് ജില്ലാ സമ്മേളനത്തിൽ ഡിവൈഎഫ്ഐയെ വാനോളം പുകഴ്ത്തി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡിവൈഎഫ്ഐയുടെ 'ഹൃദയപൂർവം' എന്ന പൊതിച്ചോർ പദ്ധതിയെ മാതൃകയാക്കണമെന്നും ചെന്നിത്തല പറഞ്ഞു.

''കോവിഡ് കാലത്ത് നമ്മുടെയാളുകൾ പുറത്തിറങ്ങിയിട്ടില്ല. യൂത്ത് കോൺഗ്രസിന്‍റെ യൂത്ത് കെയറിൽ 'കെയർ' ഉണ്ടായിരുന്നില്ല. അക്കാലത്ത് സജീവമായത് ഡിവൈഎഫ്ഐ ആയിരുന്നു''ചെന്നിത്തല കൂട്ടിച്ചേർത്തു.

യുവാക്കളെ ആകർഷിക്കാൻ നിരവധി പ്രവർത്തനങ്ങൾ യൂത്ത് കോൺഗ്രസിനു ചെയ്യാൻ സാധിക്കുമെന്നും ഓരോ പ്രദേശത്തും സന്നദ്ധ പ്രവർത്തനം നടത്തി കോൺഗ്രസിന് അനുകൂലമായ തരംഗം ഉണ്ടാക്കണമെന്നും ചെന്നിത്തല പറഞ്ഞു. അതേ സമയം ചെന്നിത്തല ഡിവൈഎഫ്ഐ യെ പുകഴ്ത്തി സംസാരിക്കുന്ന വിഡിയോ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് എ.എ. റഹിം ഫെയ്സ്ബുക്കിൽ പങ്കു വച്ചു.

വിമാന ടിക്കറ്റ് കൊള്ള: തടയിടാൻ കേന്ദ്ര സർക്കാർ

കേരളത്തിലെ ദേശീയപാത നിർമാണത്തിലെ അപാകത: നടപടിയെടുക്കുമെന്ന് ഗഡ്കരി

'പോറ്റിയേ കേറ്റിയേ...' പാരഡിപ്പാട്ടിനെതിരേ ഉടൻ നടപടിയില്ല

മുഷ്താഖ് അലി ട്രോഫി: ഝാർഖണ്ഡ് ചാംപ്യൻസ്

എന്താണു മനുഷ്യത്വമെന്നു തിരിച്ചു ചോദിക്കാം: തെരുവുനായ പ്രശ്നത്തിൽ ഹർജിക്കാരനെതിരേ കോടതി