വേടൻ
കൊച്ചി: റാപ്പർ വേടനെതിരേ ഗൂഢാലോചന നടക്കുന്നുവെന്ന് ആരോപിച്ച് സഹോദരൻ ഹരിദാസ് മുഖ‍്യമന്ത്രിക്ക് നൽകിയ പരാതിയിൽ അന്വേഷണം. മുഖ‍്യമന്ത്രിക്ക് നൽകിയ പരാതി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് കൈമാറിയിട്ടുണ്ട്.
പരാതിയിൽ അന്വേഷണം നടത്തണമെന്ന് കമ്മിഷണർ തൃക്കാകര എസ്പിക്ക് നിർദേശം നൽകി. രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നുവെന്നും വേടനെ സ്ഥിരം കുറ്റവാളിയാക്കാനുള്ള ശ്രമം നടക്കുന്നുവെന്നുമായിരുന്നു സഹോദരൻ നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്.
വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തുവെന്ന കേസിലാണ് വേടനെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് മുൻകൂർ ജാമ‍്യമുള്ളതിനാൽ വൈദ‍്യ പരിശോധനയ്ക്ക് ശേഷം വിട്ടയയ്ക്കുകയായിരുന്നു.