മേയ് മാസത്തെ റേഷൻ വിതരണം ജൂൺ നാല് വരെ നീട്ടി

 
file image
Kerala

മേയ് മാസത്തെ റേഷൻ വിതരണം ജൂൺ നാല് വരെ നീട്ടി

മഴക്കെടുതിയും പ്രതികൂല കാലാവസ്ഥയും സൃഷ്ടിക്കുന്ന പ്ര​തി​ബ​ന്ധ​ങ്ങ​ൾ നേരിടാൻ വകുപ്പ് പൂർണസജ്ജമാണ്

തിരുവനന്തപുരം: കാലവർഷക്കെടുതിയുടെ പശ്ചാത്തലത്തിൽ മേയ് മാസത്തെ റേഷൻ വിതരണം ജൂൺ നാല് വരെ നീട്ടിയതായി ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ ഓഫി​സ് അറിയിച്ചു. ജൂൺ മാസത്തെ റേഷൻ വിതരണത്തിനാവശ്യമായ 90 ശതമാനം ഭക്ഷ്യധാന്യങ്ങളും റേഷൻകടകളിൽ ഇതിനോടകം എത്തിച്ചുകഴിഞ്ഞു.

മഴക്കെടുതിയും പ്രതികൂല കാലാവസ്ഥയും സൃഷ്ടിക്കുന്ന പ്ര​തി​ബ​ന്ധ​ങ്ങ​ൾ നേരിടാൻ വകുപ്പ് പൂർണസജ്ജമാണ്. മഴമൂലം വെള്ളം കയറാനുള്ള സാധ്യത മുൻകൂട്ടി കണ്ട് ഭക്ഷ്യധാന്യങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്താ​ൻ ഉദ്യോഗസ്ഥരോ​ട് നി​ർ​ദേ​ശി​ച്ച​താ​യും മന്ത്രി അറിയിച്ചു.

റിലയൻസ് 'വൻതാര'യ്ക്ക് എസ്‌ഐടിയുടെ ക്ലീൻ ചിറ്റ്; സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

കൊല്ലത്ത് സ്കൂൾ ബസ് മറിഞ്ഞ് അപകടം; 20 ഓളം കുട്ടികൾക്ക് പരുക്ക്

സരോവരം ചതുപ്പിൽ നിന്നു കണ്ടെത്തിയ മൃതദേഹത്തിൽ ഒടിവുകളില്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

ജ്വല്ലറികളിലേക്ക് സ്വർണവുമായി പോയ സംഘത്തിന് നേരെ മുളകുപൊടി വിതറി ആക്രമിച്ച് 1250 പവൻ കവർന്നു

സ്വകാര്യത സംരക്ഷിക്കണം; ഡൽഹി ഹൈക്കോടതിയിൽ ഹർജിയുമായി നിർമാതാവ് കരൺ ജോഹർ