A Kerala ration shop Representative image
Kerala

റേഷൻ കടകൾക്ക് രണ്ടു ദിവസം അവധി

വ്യാഴം, ശനി ദിവസങ്ങളിൽ അവധി; വെള്ളിയാഴ്ച പ്രവൃത്തി ദിവസം

Thiruvananthapuram Bureau

തിരുവനന്തപുരം: കാലവർഷക്കെടുതിയുടെ പശ്ചാത്തലത്തിൽ ഈ മാസം നാല് വരെ നീട്ടിയ മേയ് മാസത്തെ റേഷൻ വിതരണം പൂർത്തിയായി. ഒരു മാസത്തെ വിതരണം അവസാനിച്ചാൽ കണക്കുകൾ കൃത്യതപ്പെടുത്തുന്നതിനായി അടുത്ത മാസത്തിന്‍റെ ആദ്യദിനം റേഷൻകടകൾക്ക് നൽകുന്ന അവധി വ്യാഴാഴ്ച ആയിരിക്കും.

ബക്രീദ് ജൂൺ ഏഴിലേക്ക് (ശനി) മാറിയതിനാൽ അന്നേ ദിവസം അവധിയും ജൂൺ 6ന് (വെള്ളി) പ്രവൃത്തിദിനവുമാണെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു.

ജൂൺ മാസത്തെ റേഷൻ വിതരണത്തിനാവശ്യമായ ഭക്ഷ്യധാന്യങ്ങൾ പൂർണമായും റേഷൻകടകളിൽ എത്തിച്ചുകഴിഞ്ഞു.

മഴക്കെടുതിയും പ്രതികൂല കാലാവസ്ഥയും സൃഷ്ടിക്കുന്ന സാഹചര്യങ്ങൾ നേരിടാൻ വകുപ്പ് പൂർണസജ്ജമാണെന്നും നീണ്ടുനിൽക്കുന്ന മഴമൂലം വെള്ളം കയറാനുള്ള സാധ്യത മുൻകൂട്ടി കണ്ട് ഭക്ഷ്യധാന്യങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പടുത്താനുള്ള നിർദേശം ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

പിഎം ശ്രീ പദ്ധതി; സംസ്ഥാന സർക്കാരിനെ പിന്തുണച്ച് എം.എ. ബേബി

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് സ്വർണം പിടിച്ചെടുത്തു

''മെസിയുടെ പേരിൽ കായിക മന്ത്രി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചു''; മാപ്പ് പറയണമെന്ന് കെ. മുരളീധരൻ

രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം റോഡ് ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്ത് നഗരസഭ ചെയർപേഴ്സൺ

ഒഡീശയിൽ ആദിവാസി പെൺകുട്ടികൾ കൂട്ടബലാത്സംഗത്തിനിരയായി; 3 പേർ കസ്റ്റഡിയിൽ