തിരുവനന്തപുരം: നവംബറിലെ റേഷൻ ചൊവ്വാഴ്ച ( 03-12-2024) വരെ ലഭ്യമാകുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. അതേ സമയം ബുധനാഴ്ച റേഷൻ കടകൾ അടച്ചിടും. മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ടാണ് കടകൾ അടച്ചിടുക.
ഡിസംബറിലെ റേഷൻ ഡിസംബർ 5 മുതൽ വിതരണം ചെയ്യും. നീല കാർഡുകൾക്ക് മൂന്ന് കിലോ അരിയും വെള്ള കാർഡുകാർക്ക് 5 കിലോ അരിയും 10 .90 രൂപ നിരക്കിൽ ലഭ്യമാകും.