സൈബർ സാമ്പത്തിക തട്ടിപ്പ്; കോളെജ് വിദ്യാർഥികളെ ബോധവത്കരി​ക്കാ​ൻ ആ​ർ​ബി​ഐ

 
Kerala

സൈബർ സാമ്പത്തിക തട്ടിപ്പ്; കോളെജ് വിദ്യാർഥികളെ ബോധവത്കരി​ക്കാ​ൻ ആ​ർ​ബി​ഐ

സംസ്ഥാന പൊലീസ് മേധാവി ര​വ​ത ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു

Namitha Mohanan

തിരുവനന്തപുരം: സൈബർ സാമ്പത്തിക​ത്തട്ടിപ്പുക​ൾ വർധിക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കോളെജ് വിദ്യാർഥികളെ ബോ​ധ​വ​ത്ക​രി​ക്കാ​ൻ റിസർവ് ബാങ്ക് ഒഫ് ഇ​ന്ത്യ (ആ​ർ​ബി​ഐ). ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ർ​ബി​ഐ തിരുവനന്തപുരം ഓഫിസിന് കീ​ഴി​ൽ "റീലത്തോൺ 2026' എന്ന പേരിൽ സംസ്ഥാനതല ബോധവത്കരണ ക്യാംപെ​യ്നി​ന് തുടക്കമിട്ടു. സംസ്ഥാന പൊലീസ് മേധാവി ര​വ​ത ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു.

സൈബർ തട്ടിപ്പുകൾ ഗുരുതര സാമൂഹിക വെല്ലുവിളിയാണെന്നും സാമ്പത്തിക നഷ്ടങ്ങൾക്കപ്പുറം, ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും ഉണ്ടാകുന്ന മാനസികാഘാതം, സമ്മർദം എന്നിവയാണ് ഇത്തരം കുറ്റകൃത്യങ്ങളുടെ യഥാർഥ പ്രത്യാഘാതമെന്നും ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ ര​വ​ത ചന്ദ്രശേഖർ പ​റ​ഞ്ഞു.

വ്യാജ നിക്ഷേപ പദ്ധതികൾ, ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ, അനധികൃത വായ്പാ ആപ്പുകൾ, വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ, മ്യൂൾ അക്കൗണ്ട് ശൃംഖലകൾ തുടങ്ങിയ സൈബർ ഭീഷണികളെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നൽകി.

"ആർബിഐ റീലത്തോൺ 2026 ' മൂന്ന് ഘട്ടങ്ങളാ​യാ​ണ് നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ കേരളത്തിലെ ഏകദേശം 150 കോളെജുകളിൽ സ്മാർട്ട് ബോറോയി​ങ്, സുരക്ഷിത ഡിജിറ്റൽ ബാങ്കി​ങ് എന്നിവയെക്കുറിച്ചുള്ള ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. രണ്ടാം ഘട്ടത്തിൽ വിദ്യാർഥികൾ അനധികൃത വായ്പാ ആപ്പുകൾ, മ്യൂൾ അക്കൗണ്ടുകൾ, സൈബർ സാമ്പത്തിക തട്ടിപ്പുകൾ, സൈബർ ഹൈജീൻ തുടങ്ങിയ വിഷയങ്ങളിൽ ഹ്രസ്വ വിഡിയോകളും റീലുകളും തയാറാക്കി സമർപ്പിക്കും. വിവിധ ഘട്ടങ്ങളിലെ മൂല്യനിർണയത്തിന് ശേഷം തെരഞ്ഞെടുക്കപ്പെടുന്ന ടീമുകൾ വർഷാവസാനം നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കും.

മത്സരത്തിലെ ആദ്യ മൂന്ന് വിജയികൾക്ക് യഥാക്രമം 75,000, 50,000, 25,000 എന്നിങ്ങനെ സ​മ്മാ​നം ലഭിക്കും. ഉദ്ഘാടന ചടങ്ങിൽ കേരള-ലക്ഷദ്വീപ് ബാങ്കി​ങ് ഓംബുഡ്സ്മാൻ ഇ.ബി. ചിന്ദൻ, എസ്ബിഐ കേരള സർക്കിൾ ചീഫ് ജനറൽ മാനെജർ കെ.വി. ബംഗാരാജു എന്നിവർ പങ്കെടുത്തു.

മുഖ്യമന്ത്രിയുടെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടുന്നു; വാർത്താ സമ്മേളനത്തിൽ പുതിയ ക്രമീകരണം വരുന്നു

മൂവാറ്റുപുഴയിൽ ലിഫ്റ്റ് തകർന്ന് വീണ് 19 കാരൻ മരിച്ചു

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടും; സൂചന നൽകി കെഎസ്ഇബി ചെയർമാൻ

നേര്യമംഗലം പുതിയ പാലം ഒക്റ്റോബർ 15 നകം തുറന്നു നൽകും

പാലക്കാട് സംരക്ഷണ കേന്ദ്രത്തിൽ നിന്ന് 2 അതിജീവിതമാരെ കാണാതായി; അന്വേഷണം ഊർജിതമാക്കി പൊലീസ്