ആർസി ബുക്ക് മാർച്ചിനുളളിൽ ഫോണ്‍ നമ്പറുമായി ബന്ധിപ്പിക്കണം 
Kerala

ആർസി ബുക്ക് മാർച്ചിനുളളിൽ ഫോണ്‍ നമ്പറുമായി ബന്ധിപ്പിക്കണം

ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന ഫോണ്‍ നമ്പറുകളാണ് നൽകേണ്ടതെന്നും ഗതാഗത കമ്മീഷണര്‍ എച്ച് നാഗരാജു പറഞ്ഞു.

Megha Ramesh Chandran

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനങ്ങളുടെ ആർസി ബുക്കുകൾ പൂർണമായും ഡിജിറ്റലൈസേഷനിലേക്ക് മാറും. മാർച്ച് ഒന്ന് മുതലാണ് നിയമം പ്രാബല്യത്തിൽ വരുക. മോട്ടർ വാഹന വകുപ്പ് ആധുനികവത്ക്കരിക്കുന്നതിന്‍റെ ഭാഗായാണ് നടപടി. ആര്‍സി ബുക്കുകള്‍ പ്രിന്‍റ് എടുത്ത് നൽകുന്നതിന് പകരമാണ് ഡിജിറ്റലായി നൽകുന്നത്.

വാഹനം വാങ്ങി മണിക്കൂറുകള്‍ക്കുള്ളിൽ രജിസ്ട്രേഷൻ പൂര്‍ത്തിയാക്കി വാഹൻ വെബ്സൈറ്റിൽ നിന്നും ആര്‍സി ബുക്ക് ഇനിമുതൽ ഡൗണ്‍ലോഡ് ചെയ്യാനാകും. ഇതിന് മുന്നോടിയായി ഫെബ്രുവരി മാസത്തിനുളളിൽ എല്ലാ വാഹന ഉടമകളും ആർസി ബുക്കുമായി ഫോൺ നമ്പർ ബന്ധിപ്പിക്കണമെന്നും ഗതാഗത വകുപ്പ് നിർദേശം നൽകുന്നുണ്ട്.

ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന ഫോണ്‍ നമ്പറുകളാണ് നൽകേണ്ടതെന്നും ഗതാഗത കമ്മീഷണര്‍ എച്ച്. നാഗരാജു പറഞ്ഞു. ഓൺലൈൻ വഴിയോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ അപ്ഡേറ്റ് ചെയ്യാം.

ഇത്തരത്തില്‍ ബന്ധപ്പെടുത്തിയില്ലെങ്കില്‍ ഉടമയുടെ അനുവാദം കൂടാതെ ആര്‍ക്കു വേണമെങ്കിലും വിവരങ്ങള്‍ മാറ്റാൻ കഴിയും. ആധാറില്‍ കൊടുത്ത മൊബൈൽ നമ്പറുമായി ബന്ധപ്പെടുത്തിയാല്‍ വാഹന ഉടമയ്ക്കു ലഭിക്കുന്ന ഒടിപി ഉപയോഗിച്ചു മാത്രമേ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്താന്‍ കഴിയുകയുള്ളു.

കടയ്ക്കലിൽ സിപിഐയിൽ കൂട്ടരാജി; 700ലധികം പേർ രാജിവച്ചെന്ന് നേതാക്കൾ

രോഹിത് - കോലി സഖ‍്യത്തിന് നിരാശ; ഓസീസിന് 137 റൺസ് വിജയലക്ഷ‍്യം

ഒമാനിൽ നിന്ന് എംഡിഎംഎ കടത്താൻ ശ്രമം; കരിപ്പൂരിൽ യുവാവ് പിടിയിൽ

"മകൾ അഹിന്ദുക്കളുടെ വീട് സന്ദർശിച്ചാൽ കാല് തല്ലിയൊടിക്കണം"; വിവാദപ്രസ്താവനയുമായി പ്രഗ്യ സിങ്

"ദീപം തെളിയിച്ച് പണം കളയുന്നതെന്തിന്? ക്രിസ്മസിൽ നിന്ന് പഠിക്കണം"; ദീപാവലി ആഘോഷത്തെ വിമർശിച്ച് അഖിലേഷ് യാദവ്