ശബരിമല സ്വർണകൊള്ള; അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയിൽ

 
Kerala

ശബരിമല സ്വർണകൊള്ള; അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയിൽ

നിലവിൽ സംസ്ഥാന പൊലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണം മന്ദഗതിയിലാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു

Namitha Mohanan

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ സ്വർണകൊള്ളയുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ. കേരളാ ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചു.

നിലവിൽ സംസ്ഥാന പൊലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണം മന്ദഗതിയിലാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐ കേസേറ്റെടുക്കാൻ തയാറാണെന്ന് അറിയിച്ചത്.

ശബരിമലയിലെ സ്വർണപ്പാളികൾ കടത്തിയതുമായി ബന്ധപ്പെട്ട കേസിന് അന്തർസംസ്ഥാന ബന്ധങ്ങളുണ്ടെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. ശബരിമല ക്ഷേത്രത്തിലെ സ്വർണക്കൊള്ളയിലെ സാമ്പത്തിക ഇടപാടിൽ മറ്റൊരു കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുന്നുണ്ട്. സ്വർണക്കൊള്ളക്കേസിലെ വിവരങ്ങളുടെ സർട്ടിഫൈഡ് പകർപ്പ് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇഡി നൽകിയ അപേക്ഷ കൊല്ലം വിജിലൻസ് കോടതി കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു.

ശബരിമല സ്വർണക്കൊള്ള; ഗോവർദ്ധന്‍റെ ജാമ‍്യാപേക്ഷ ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കും

ഹിന്ദു യുവാവിനെ തല്ലിക്കൊന്ന സംഭവം; ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മിഷന് മുന്നിൽ പ്രതിഷേധം

വാളയാർ ആൾക്കൂട്ട കൊലപാതകം; രാംനാരായണിന്‍റെ കുടുംബത്തിന് ധനസഹായം പ്രഖ‍്യാപിച്ച് ഛത്തീസ്ഗഡ് സർക്കാർ

ഡൽഹിയിൽ വായു ഗുണനിലവാരം അതീവ ഗുരുതരാവസ്ഥയിൽ; വിമാന സർവീസുകളെ ബാധിച്ചേക്കുമെന്ന് മുന്നറിയിപ്പ്

സദാനന്ദ് ദതെയെ എൻഐഎ മേധാവി സ്ഥാനത്ത് നിന്ന് മാറ്റി; മഹാരാഷ്ട്രയിലേക്ക് തിരിച്ചയച്ചു