തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ഡൽഹിയിലെ പ്രതിനിധിയായ കെ.വി. തോമസിന്‍റെ യാത്രാ ബത്ത ഇരട്ടിയിലധികമായ ഉയർത്താൻ ശുപാർശ. പ്രതിവർഷ ബത്തയായ അഞ്ച് ലക്ഷം രൂപ, 11.31 ലക്ഷമാക്കാനാണ് പൊതു ഭരണ വകുപ്പ് ധനകാര‍്യ വകുപ്പിനു ശുപാർശ നൽകിയിരിക്കുന്നത്.
യാത്രാ ആവശ‍്യങ്ങൾക്ക് 6.31 ലക്ഷം രൂപ ചെലവാകുമെന്നും അതിനാൽ യാത്രാ ബത്ത കൂട്ടണമെന്നുമായിരുന്നു കെ.വി. തോമസിന്‍റെ ആവശ‍്യം. ഇത് പരിഗണിച്ചാണ് പൊതു ഭരണ വകുപ്പ് അതിലും ഉയർന്ന തുകയ്ക്ക് ധനവകുപ്പിന് ശുപാർശ നൽകിയത്.