റീമ

 
Kerala

നിയമ വ്യവസ്ഥയിൽ വിശ്വാസമില്ല, നീതി കിട്ടില്ല; കുഞ്ഞുമായി പുഴയിൽ ചാടി മരിച്ച റീമയുടെ ആത്മത്യാകുറിപ്പ് പുറത്ത്

കഴിഞ്ഞ ശനിയാഴ്ച അർധരാത്രിയാണ് വേങ്ങര സ്വദേശി റീമ കുഞ്ഞുമായി പുഴയിൽ ചാടിയത്

കണ്ണൂർ: കണ്ണൂർ വയലപ്രയിൽ കുഞ്ഞുമായി ജീവനൊടുക്കിയ റീമയുടെ ആത്മത്യാകുറിപ്പ് പുറത്ത്. ഭർത്താവും ഭർതൃകുടുംഊത്തിനുമെതിരേ ഗുരുതര ആരോപണങ്ങളാണ് കുറിപ്പിലുള്ളത്. ഭർതൃ മാതാവ് മാനസികമായി പീഡിപ്പിച്ചിരുന്നതായും തന്നെയും കുട്ടിയെയും അമ്മയുടെ വാക്കുകേട്ട് ഭർത്താവ് ഇറക്കി വിട്ടെന്നും റീമ കത്തിൽ പറയുന്നു.

എല്ലാ പീഡനങ്ങൾക്കും ഭർത്താവ് കുട്ടു നിന്നു. മകനെ വേണമെന്നുള്ള സമ്മർദം സഹിക്കാനായില്ലെന്നും മകനൊപ്പം ജീവിക്കാൻ അനുവദിക്കില്ലെന്ന ഭയമാണ് ജീവനൊടുക്കാൻ കാരണമെന്നും റീമ പറയുന്നു. ഈ നാട്ടിൽ തന്നെപോലുള്ള പെൺകുട്ടികൾക്ക് നീതി ലഭിക്കില്ല, നിയമവ്യവസ്ഥയിൽ വിശ്വാസമില്ല. കൊന്നാലും ചത്താലും നിയമം കുറ്റം ചെയ്തവർക്കൊപ്പമാണെന്നും ആത്മഹത്യകുറിപ്പിലുണ്ട്.

കഴിഞ്ഞ ശനിയാഴ്ച അർധരാത്രിയാണ് വേങ്ങര സ്വദേശി റീമ കുഞ്ഞുമായി പുഴയിൽ ചാടിയത്. നീണ്ട തെരച്ചിലിനൊടുവിൽ ഞായറാഴ്ച രാവിലെയോടെ റീമയുടെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത് ബുധനാഴ്ചയോടെയാണ്.

പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ സാന്ദ്ര തോമസ്; പത്രിക സമർപ്പിക്കാന്‍ എത്തിയത് 'പർദ്ദ' ധരിച്ച്

'കാർഗിൽ വിജയ് ദിവസ്'; ധീരജവാന്മാർക്ക് ആദരാഞ്ജലികളർപ്പിച്ച് രാജ്യം

ആശ വർക്കർമാർമാരുടെ ഇൻസന്‍റീവും വിരമിക്കൽ ആനുകൂല്യവും വർധിപ്പിച്ച് കേന്ദ്രം

വാഹന പരിശോധനയ്ക്കിടെ താമരശേരി ചുരത്തിൽ നിന്ന് ചാടിയ യുവാവ് പൊലീസിന്‍റെ പിടിയിൽ

മൂന്നാം ദിനവും സ്വർണവിലയിൽ ഇടിവ്