ആശ്വാസം!! കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളിൽ എസ്ഐആർ സമയപരിധി നീട്ടി

 
Kerala

ആശ്വാസം!! കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളിൽ എസ്ഐആർ സമയപരിധി നീട്ടി

ഡിസംബർ 4 ന് എസ്‍ഐആർ നടപടികൾ അവസാനിക്കാനിരിക്കെയാണ് നടപടി

Namitha Mohanan

തിരുവനന്തപുരം: കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളിൽ വോട്ടർ പട്ടിക പരിഷ്ക്കരണത്തിനുള്ള സമയ പരിധി നീട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണം ഡിസംബർ 16 വരെയാണ് നീട്ടിയത്.

ഡിസംബർ 4 ന് എസ്‍ഐആർ നടപടികൾ അവസാനിക്കാനിരിക്കെയാണ് നടപടി. ഫോമുകൾ തിരികെ നൽകാൻ ഡിസംബർ 11 വരെ സമയമുണ്ട്. കരട് വോട്ടർ പട്ടിക ഡിസംബർ 16 ന് പുറത്തിറക്കും. അന്തിമ പട്ടിക ഫെബ്രുവരി 14നായിരിക്കും പുറത്തിറക്കുക.

സമയപരിധി നീട്ടിയതോടെ ബിഎൽഒമാര്‍ക്ക് ആശ്വാസമായി. ഫോം വിതരണത്തിനടക്കം ഒരാഴ്ച കൂടുതൽ സമയം ലഭിക്കും. ബിഎൽഒമാര്‍ക്കുപുറമേ ഫോം പൂരിപ്പിച്ചു നൽകുന്നതിലടക്കം വോട്ടര്‍മാര്‍ക്കും പുതിയ തീരുമാനം ആശ്വാസമാണ്.

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭയായി അംഗീകരിക്കും

പത്മകുമാറിനെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കി; നിര്‍ണായക നീക്കവുമായി സിപിഎം

കെ.ജി. സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ

പാലക്കാട്ട് കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ മരിച്ചു

മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ്; മുന്നറിയിപ്പുമായി പൊലീസ്