രാഹുൽ മാങ്കൂട്ടത്തിൽ

 
Kerala

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; മുൻകൂർ ജാമ്യഹർജിയിൽ ഇടപെടാതെ സുപ്രീംകോടതി

പരാതിക്കെതിരായ ഹൈക്കോടതിയിലെ ചില ഭാഗങ്ങൾ സുപ്രീംകോടതി നീക്കി

Jisha P.O.

ന്യൂഡൽഹി: ആദ്യബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം. രാഹുലിന്‍റെ മുൻകൂർ ജാമ്യത്തിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. അതേസമയം പരാതിക്കെതിരായ ഹൈക്കോടതിയിലെ ചില ഭാഗങ്ങൾ സുപ്രീംകോടതി നീക്കി. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യ ബലാത്സംഗക്കേസിലെ പരാതിക്കാരിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

ബലാത്സംഗക്കേസിൽ ഹൈക്കോടതി അനുവദിച്ചിരുന്ന മുൻകൂർ ജാമ്യം റദ്ദാക്കണമെന്നായിരുന്നു ആദ്യ പരാതിക്കാരിയുടെ ആവശ്യം. എന്നാൽ ഹർജിയിൽ വിശദമായ വാദം കേൾക്കൽ നടന്നില്ല. ഹൈക്കോടതി വധിയിൽ ഇടപെടാൻ തങ്ങൾ താൽപ്പര്യപ്പെടുന്നില്ലെന്ന് ജസ്റ്റിസ് എം.എം. സുന്ദരേഷും ജസ്റ്റിസ് എൻ.കെ. സിങും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.

ഹൈക്കോടതി വിധിയിലെ ചില ഭാഗങ്ങൾ പരാതിക്കാരിയെ സംബന്ധിച്ചിടത്തോളം ദോഷം ചെയ്യുന്നതാണെന്നും അത് നീക്കണമെന്നും പരാതിക്കാരിക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകനായ പി.വി.ദിനേശനും, കെ.ആർ. സുഭാഷ് ചന്ദ്രനും ആവശ്യപ്പെട്ടു. തുടർന്ന് ഹൈക്കോടതിയുടെ ചില പരാമർശങ്ങൾ നീക്കം ചെയ്തതായി സുപ്രീംകോടതി വ്യക്തമാക്കുകയായിരുന്നു.

മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ? ഇനിയും വൈകിക്കേണ്ടെന്ന ധാരണയിൽ നേതൃത്വം

"പെൺകുട്ടികൾ പഠിക്കേണ്ട ആവശ്യമില്ല, അവർ നാലു ചുമരിൽ ഒതുങ്ങേണ്ടവരാണ്"; വിവാദ പരാമർശവുമായി ബിഹാർ വിദ്യാഭ്യാസ മന്ത്രി

അണ്ണാ ഡിഎംകെ പിളർന്നു; ടിവികെയ്ക്ക് ഒപ്പം ചേരാൻ ഒരു വിഭാഗം

മദ്യശാലകൾ പൂട്ടുന്നു; തമിഴ്നാട്ടിൽ 717 വിൽപ്പന കേന്ദ്രങ്ങൾ അടയ്ക്കാൻ വിജയ്‌യുടെ ഉത്തരവ്

സംസ്ഥാനത്ത് ഇറച്ചിവില കുതിക്കുന്നു; കാരണങ്ങൾ ഇങ്ങനെ!!