ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ‍്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റിവ് ഓഫിസറായിരുന്ന മുരാരി ബാബുവിന്‍റെയും റിമാൻഡ് കാലാവധി നീട്ടി. 14 ദിവസത്തേക്കാണ് റിമാൻഡ് കാലാവധി നീട്ടിയത്.
കഴിഞ്ഞ ദിവസം സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മുരാരി ബാബു സമർപ്പിച്ച രണ്ടു ജാമ‍്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളിയിരുന്നു. ദ്വാരപാലക ശിൽപ്പത്തിലെ സ്വർണം കവർന്ന കേസിലും കട്ടിളപ്പാളിയിലെ സ്വർണപ്പാളികൾ കവർന്ന കേസിലും മുരാരി ബാബു പ്രതിയാണ്.