കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡ് പ്രതി കഴുത്തറുത്ത് ആത്മഹത്യ ചെയ്തു

 

കണ്ണൂർ സെൻട്രൽ ജയിൽ

Kerala

കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡ് പ്രതി കഴുത്തറുത്ത് ആത്മഹത്യ ചെയ്തു

ഭാര്യയെ കൊന്ന കേസിൽ റിമാൻഡിൽ കഴിയവെയാണ് ആത്മഹത്യ

Namitha Mohanan

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡ് പ്രതി കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്ത നിലയിൽ. വയനാട് കേണിച്ചിറ സ്വദേശി ജിൽസൺ ആണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിയവെയാണ് സംഭവം.

ചൊവ്വാഴ്ച രാവിലെയാണ് ജിൽ‌സന്‍റെ സെല്ലിനുള്ളിൽ രക്തം ഉള്ളതായി അധികൃതരുടെ ശ്രദ്ധയിൽ പെട്ടത്. പരിശോധനയിൽ ജിൽസണെ കഴുത്തു മുറിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നാലെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇയാൾ മുൻപും ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നാണ് വിവരം.

സംഭവത്തിൽ ജയിൽ അധികൃതരുടെ ഭാഗത്തു നിന്നും വീഴ്ച സംഭവിച്ചതായി ആരോപണമുണ്ട്. കഴുത്തു മുറിക്കാനുള്ള ആയുധം എവിടെ നിന്നാണ് ഇയാൾക്ക് ലഭിച്ചതെന്നതിൽ വ്യക്തതയില്ല. സംഭവത്തിൽ ജയിൽ അധികൃതർ അന്വേഷണം ആരംഭിച്ചു.

അതിർത്തിയിൽ സമാധാനം ഉറപ്പാക്കാൻ ഇന്ത്യ - ചൈന ചർച്ച

മഴ: 5 ജില്ലകളിൽ ശനിയാഴ്ച സ്കൂൾ അവധി

സൗദി - തുർക്കി - പാക്കിസ്ഥാൻ സൈനിക സഖ്യം: ഇസ്ലാമിക് നാറ്റോ?

ലോട്ടറി നറുക്കെടുപ്പ് ഫലം തത്സമയം അറിയാൻ ഭാഗ്യക്കുറി വകുപ്പിന്‍റെ ആപ്പ്

ഹോർമൂസ് തുറക്കാൻ ഇറാൻ-ഒമാൻ ധാരണ