യെച്ചൂരിയുടെ ഓർമകളിൽ എകെജി സെന്‍റർ; പാർട്ടി പതാക താഴ്ത്തിക്കെട്ടി  
Kerala

യെച്ചൂരിയുടെ ഓർമകളിൽ എകെജി സെന്‍റർ; പതാക താഴ്ത്തിക്കെട്ടി

ശ്വാസകോശ അണുബാധയെത്തുടർന്ന് ഡൽഹിയിലെ എയിംസിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകിട്ട് 3.03 ടെയായിരുന്നു അന്ത്യം

Namitha Mohanan

തിരുവനന്തപുരം: പാർട്ടിയിലെ ധീരനായ നേതാവ് സീതാറാം യെച്ചൂരിയുടെ വിയോഗ വാർത്ത അറിഞ്ഞതിനു പിന്നാലെ അദ്ദേഹം കേരളത്തുമ്പോഴോക്കെ വരാറുള്ള എകെജി സെന്‍ററിലേക്ക് നിരവധി നേതാക്കളാണ് എത്തിച്ചേരുന്നത്. സിപിഎം ജനറല്‍ സെക്രട്ടറിയുടെ ചിത്രത്തില്‍ നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി. വിയോഗവാര്‍ത്തയറിഞ്ഞു പാർട്ടി പതാക താഴ്തി കെട്ടി.

ശ്വാസകോശ അണുബാധയെത്തുടർന്ന് ഡൽഹിയിലെ എയിംസിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകിട്ട് 3.03 ടെയായിരുന്നു അന്ത്യം. കടുത്ത പനിയെത്തുടർന്ന് ഓഗസ്റ്റ് 19നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.വ്യാഴാഴ്ച എയിംസ് മോർച്ചറിയിൽ സൂക്ഷിച്ച ഭൗതിക ശരീരം വെള്ളിയാഴ്ച രാവിലെ ഒമ്പതിനു വസന്ത് കുഞ്ജിലെ വസതിയിലെത്തിക്കും. ഇവിടെ നേതാക്കളും സുഹൃത്തുക്കളും ബന്ധുക്കളും ഇവിടെ ആദരാഞ്ജലിയർപ്പിക്കും. ശനിയാഴ്ച രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെ ഡൽഹിയിലെ സിപിഎം ആസ്ഥാനത്ത് പൊതുദർശനം. തുടർന്ന് ഭൗതിക ശരീരം മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനുവേണ്ടി എയിംസിന് വിട്ടുനൽകും.

യെലഹങ്കയിലെ കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് സൗജന്യ വീട് ലഭിക്കില്ല; 5 ലക്ഷം നൽകണമെന്ന് സിദ്ധരാമയ്യ

പെരിയയിൽ രാഷ്ട്രീയ നാടകം; വൈസ്പ്രസിഡന്‍റ് സ്ഥാനം യുഡിഎഫിന്

താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം; നിയന്ത്രണം ജനുവരി 5 മുതൽ

തോൽവി പഠിക്കാൻ സിപിഎമ്മിന്‍റെ ഗൃഹ സന്ദർശനം; സന്ദർശനം ജനുവരി 15 മുതൽ 22 വരെ

മെട്രൊ വാർത്ത മൂവാറ്റുപുഴ ലേഖകൻ അബ്ബാസ് ഇടപ്പള്ളിഅന്തരിച്ചു