Illustration 
Kerala

പിഴ അടച്ചു തീർക്കാതെ ഇ​നി വാഹന ഇൻഷ്വറൻസ് പുതുക്കാനാവില്ല: മന്ത്രി

'എ​ഐ ക്യാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​തി​ന് ശേ​ഷം വാ​ഹ​നാ​പ​ക​ട​ങ്ങ​ളു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​ഞ്ഞു'

Ardra Gopakumar

തി​രു​വ​ന​ന്ത​പു​രം: ഗ​താ​ഗ​ത നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്കു​ള്ള പി​ഴ അ​ട​ച്ചു തീ​ർ​ത്ത​വ​ർ​ക്കു മാ​ത്ര​മേ ഇ​നി മു​ത​ൽ വാ​ഹ​ന​ങ്ങ​ളു​ടെ ഇ​ൻ​ഷ്വ​റ​ൻ​സ് പു​തു​ക്കി ന​ൽ​കൂ എ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു. ഇ​തി​നാ​യി ഇ​ൻ​ഷ്വ​റ​ൻ​സ് ക​മ്പ​നി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തും.

എ​ഐ ക്യാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​തി​ന് ശേ​ഷം വാ​ഹ​നാ​പ​ക​ട​ങ്ങ​ളു​ടെ​യും മ​ര​ണ​ത്തി​ന്‍റെ​യും എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. 2022 ജൂ​ലൈ​യി​ൽ അ​പ​ക​ട​ങ്ങ​ളി​ൽ പ​രു​ക്കേ​റ്റ​വ​രു​ടെ എ​ണ്ണം 3,992 ആ​യി​രു​ന്നു. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ അ​ത് 3,316 ആ​യി കു​റ​ഞ്ഞു. ജൂ​ണ്‍ 5 മു​ത​ൽ ഓ​ഗ​സ്റ്റ് 2 വ​രെ 32,42,277 നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി. 15,83,367 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് ന​ട​പ​ടി​യെ​ടു​ത്തു. 3,82,580 നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്ക് പി​ഴ ഈ​ടാ​ക്കാ​ൻ ച​ലാ​ൻ ന​ൽ​കി. 25 കോ​ടി 81 ല​ക്ഷം രൂ​പ ഇ-​ചെ​ലാ​ൻ വ​ഴി കി​ട്ടി. ഓ​ണ്‍ലൈ​ന്‍ അ​പ്പീ​ല്‍ ന​ല്‍കാ​നു​ള്ള സം​വി​ധാ​നം സെ​പ്റ്റം​ബ​ര്‍ 1 മു​ത​ല്‍ ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

അതേസമയം, വി​ഐ​പി​ക​ളെ പി​ഴ​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണം തെ​റ്റാ​ണെ​ന്നും മ​ന്ത്രി ആ​ന്‍റ​ണി രാ​ജു. ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ത്തി​ന് 29 ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ള്‍ എ​ഐ കാ​മ​റ​യി​ല്‍ കു​ടു​ങ്ങി. ഒ​രു മാ​സ​ത്തി​നി​ടെ ക്യാ​മ​റ​യി​ൽ കു​ടു​ങ്ങി​യ​ത് 19 എം​എ​ല്‍എ​മാ​രും 10 എം​പി​മാ​രു​മാ​ണ്. ഇ​ക്കൂ​ട്ട​ത്തി​ൽ 328 സ​ര്‍ക്കാ​ര്‍ വാ​ഹ​ന​ങ്ങ​ളു​മു​ണ്ട്. ഇ​തി​ൽ ഒ​രു എം​പി 10 ത​വ​ണ​യും ഒ​രു എം​എ​ല്‍എ 7 ത​വ​ണ​യു​മാ​ണ് നി​യ​മ ലം​ഘ​നം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​വ​രി​ല്‍ നി​ന്ന് പി​ഴ ഈ​ടാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

വേനൽക്കാലത്ത് അമീബിക് മസ്തിഷ്‌ക ജ്വരം വർധിക്കാൻ സാധ്യത; ജാഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്

വിവാദ ഡിവൈഎസ്പി മധു ബാബുവിന് എസ്പിയായി സ്ഥാനക്കയറ്റം; വ്യാപക പ്രതിഷേധം

എ.കെ. പ്രീത കേരള ഹൈക്കോടതി ജഡ്ജി

മണിപ്പൂരിൽ വീണ്ടും സംഘർഷം; മൂന്നു പേർ കൊല്ലപ്പെട്ടു, വീടുകൾ‌ക്ക് തീയിട്ടു

സംസ്ഥാനത്ത് ഉഷ്ണ തരംഗ മുന്നറിയിപ്പ്; തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്