സംസ്ഥാന റിപ്പബ്ലിക് ദിനാഘോഷം; സെൻട്രൽ സ്റ്റേഡിയത്തിൽ ​ഗവർണർ പതാക ഉയർത്തി

 
Kerala

സംസ്ഥാന റിപ്പബ്ലിക് ദിനാഘോഷം; സെൻട്രൽ സ്റ്റേഡിയത്തിൽ ​ഗവർണർ പതാക ഉയർത്തി

വ്യോമസേനയിൽ നിന്നുള്ള വികാസ് വസിഷ്ഠിന്‍റെ നേതൃത്വത്തിലാണ് പരേഡുകൾ നടന്നത്

Namitha Mohanan

തിരുവനന്തപുരം: സംസ്ഥാനത്ത് 77-ാം റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാ​ഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ​ഗവർണർ രാജേന്ദ്ര അർലേക്കർ പതാക ഉയർത്തി. സെൻട്രൽ സ്റ്റേഡിയത്തിലെ പരേഡ് ​ഗവർണർ പരിശോധിച്ചു. തുടർന്ന് ​പരേഡുകൾ ഗവർണർക്ക് അഭിവാദ്യമർപ്പിക്കുകയും ചെയ്തു.

വ്യോമസേനയിൽ നിന്നുള്ള വികാസ് വസിഷ്ഠിന്‍റെ നേതൃത്വത്തിലാണ് പരേഡുകൾ നടന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, എംഎൽഎമാർ എന്നിവർ സെൻട്രൽ സ്റ്റേഡിയത്തിലെത്തിയിട്ടുണ്ട്. വിവിധ ജില്ലകളിൽ മന്ത്രിമാരുടെ നേതൃത്വത്തിലും പതാക ഉയർത്തി.