പ്രതി പത്മകുമാർ 
Kerala

'കുട്ടിയുടെ അച്ഛനോടുള്ള പ്രതികാരം, ഭയപ്പെടുത്തുക മാത്രമായിരുന്നു ലക്ഷ്യം'; പത്മകുമാറിന്‍റെ ആദ്യ മൊഴി പുറത്ത്

കുടുംബത്തെ ഭയപ്പെടുത്തുക മാത്രമായിരുന്നു ലക്ഷ്യമെന്നും പത്മകുമാർ ചോദ്യം ചെയ്യലിൽ വ്യക്തമാക്കി

MV Desk

കൊല്ലം: ഒയ്യൂരിൽ‌ നിന്നും ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ പൊലീസിന്‍റെ പിടിയിലായ പത്മകുമാറിന്‍റെ മൊഴി പുറത്ത്. കുട്ടിയുടെ അച്ഛനോടുളള പ്രതികാരമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് മൊഴി.മകളുടെ നഴ്സിം​ഗ് പ്രവേശനത്തിനായി 5 ലക്ഷം നൽകിയിരുന്നു. എന്നാൽ മകൾക്ക് പ്രവേശനം ലഭിച്ചില്ല. മാത്രമല്ല, ആ പണം കുട്ടിയുടെ അച്ഛൻ തിരിച്ചു നൽകിയില്ലെന്നും പത്മകുമാർ പൊലീസിനു നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നു.

കുടുംബത്തെ ഭയപ്പെടുത്തുക മാത്രമായിരുന്നു ലക്ഷ്യമെന്നും പത്മകുമാർ ചോദ്യം ചെയ്യലിൽ വ്യക്തമാക്കി. എന്നാൽ പത്മകുമാറിന്‍റെ മൊഴി പൊലീസ് പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ല. കുട്ടിയെ തട്ടിക്കൊണ്ടു പോയതിന്‍റെ മുഖ്യ ആസൂത്രകൻ പത്മകുമാറാണെന്നും പൊലീസ് വ്യക്തമാക്കി.

സാമ്പത്തിക തർക്കങ്ങളാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ ഏത് രീതിയിലുള്ള സാമ്പത്തിക ഇടപാടുകളാണെന്ന തരത്തിലുള്ള കാര്യത്തിൽ വ്യക്തത വരുന്നതിനായി പൊലീസ് അന്വേഷണം തുടരുകയാണ്.

വിഴിഞ്ഞത്ത് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 പേർ മരിച്ചു; ഹോട്ടൽ പൂട്ടി

ശബരിമല യുവതീപ്രവശം: എൽഡിഎഫിന് വീണ്ടുവിചാരം

ടി20 ലോകകപ്പ്: ഓസ്ട്രേലിയ പുറത്തേക്ക്

ചൈന രഹസ്യമായി ആണവായുധ ശേഖരം വികസിപ്പിക്കുന്നു

റോഡ് അപകടത്തിൽ പെടുന്നവർക്ക് ഇനി സൗജന്യ ചികിത്സ