നൂറ്റാണ്ടുകൾ പഴക്കമുള്ള ചുമർചിത്രങ്ങൾ 
Kerala

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ചുമർചിത്രങ്ങൾ പുനരാലേഖനം ചെയ്യുന്നു

ആറന്മുള വാസ്‌തുവിദ്യ ഗുരുകുലത്തിന്റെ മ്യൂറൽ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ചുമർചിത്രങ്ങളുടെ പുനരാലേഖനം നടക്കുക

Renjith Krishna

കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ 16-ാം നൂറ്റാണ്ടിൽ വരച്ചെന്നു കരുതപ്പെടുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ചുമർചിത്രങ്ങൾ പുനരാലേഖനം ചെയ്യുന്നു. ചിത്രങ്ങളുടെ പഴമ നിലനിർത്തി സംരക്ഷിക്കുന്ന രീതിയിലാണ് പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനം 14ന് രാവിലെ 9.30ന് മന്ത്രി വി.എൻ വാസവൻ നിർവഹിക്കും. ആറന്മുള വാസ്‌തുവിദ്യ ഗുരുകുലത്തിന്റെ മ്യൂറൽ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ചുമർചിത്രങ്ങളുടെ പുനരാലേഖനം നടക്കുക.

ഗോപുരഭിത്തിയിൽ അകം വാതിലിന്റെ തെക്ക്, വടക്ക് ഭാഗങ്ങളിലും ഇതേരീതിയിൽ ഗോപുരത്തിനു പുറത്തുമാണ് ചുമർച്ചിത്രങ്ങൾ ഉള്ളത്. ഇതിൽ ഗോപുരവാതിലിന്റെ അകത്തെ ചുമരിന്റെ വശത്തുള്ള 580 സെ.മീ നീളവും 247 സെ.മീ ഉയരവുമുള്ള അനന്തശയനത്തിന്റെ ചിത്രമാണ് ആദ്യഘട്ടത്തിൽ പുനരാലേഖനം ചെയ്യുന്നത്. ചുമർച്ചിത്രങ്ങൾക്ക് വലിയ കേടുപാടുകളില്ല. അതിനാൽ മാഞ്ഞുതുടങ്ങിയവ മാത്രമായിരിക്കും പുനരാലേഖനം ചെയ്യുക.

ചിത്രങ്ങൾ വരച്ച ഭിത്തികൾ ബലപ്പെടുത്തി കെമിക്കൽ സംരക്ഷണവും നടത്തും. ചിത്രങ്ങളുടെ വളരെ അടുത്തേക്ക് കാഴ്‌ചക്കാർ എത്താതിരിക്കാൻ, കാഴ്‌ചക്കാർക്ക് തടസമില്ലാത്ത രീതിയിൽ പ്രത്യേക സംരക്ഷണ വലയവും തീർക്കും. സംരക്ഷിത മേഖലയെന്ന ബോർഡും, ചിത്രത്തിന്റെ പഴക്കവും അനുബന്ധ വിവരങ്ങളും വിവരിക്കുന്ന പ്രത്യേക ഫലകവും ചിത്രങ്ങൾക്ക് സമീപം സ്ഥാപിക്കും.

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് അറസ്റ്റിൽ; കാപ്പ ചുമത്തി ജയിലിലടച്ചു

തിരുവനന്തപുരത്ത് മൂന്ന് സീബ്രകളെത്തി; വൻ വരവേൽപ്പ്

ദീർഘദൂരയാത്രക്കാർക്കായി ലക്ഷ്വറി ബസുമായി കെഎസ്ആർടിസി

മാസപ്പടിക്കേസ്: വീണയെ അടുത്തയാഴ്ച വീണ്ടും ചോദ്യം ചെയ്തേക്കും

ദേശീയപാതയുടെ ഇരുവശത്തെയും കെട്ടിട നിർമാണം; അപ്പീൽ നൽകുമെന്ന് പൊതുമരാമത്ത് മന്ത്രി