കൊച്ചി: ലൈംഗികാധിക്ഷേപം നടത്തിയെന്ന ഹണി റോസിന്‍റെ പരാതിയിൽ ബോബി ചെമ്മണൂർ അറസ്റ്റിലായതോടെ തലപൊക്കിയ ചർച്ചകൾ സജീവമായി തുടരുന്നതിനിടെ സമൂഹ മാധ്യമത്തിൽ കുറിപ്പു പങ്കുവച്ച് നടി റിമ കല്ലിങ്കൽ.
നിങ്ങൾക്ക് സുഖവും രസവുമുള്ള വസ്ത്രങ്ങൾ ധരിക്കുക. ലൈംഗിക ദാരിദ്ര്യം പിടിച്ച, അരക്ഷിതവും ഭയം നിറയുന്നതുമായ സമൂഹത്തെ തൃപ്തിപ്പെടുത്തി ജീവിക്കാൻ പോരുന്ന നീളം നമ്മുടെ ജീവിതത്തിനില്ലെന്നും നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഇൻസ്റ്റഗ്രാം പോസ്റ്റിന്‍റെ പൂർണരൂപം....
പ്രിയപ്പെട്ട സ്ത്രീകളെ,
ഇടുമ്പോൾ നിങ്ങൾക്ക് രസവും സുഖവും തോന്നുന്ന ഉടുപ്പിടുക. ആത്മവിശ്വാസവും സന്തോഷവും തോന്നുന്ന ഉടുപ്പുകൾ. ലൈംഗിക ദാരിദ്രം പിടിച്ച , അരക്ഷിതവും ഭയം നിറയുന്നതുമായ സമൂഹം എന്തു ചിന്തിക്കുന്നു എന്നോർത്ത് ആശങ്കപ്പെടാൻ മാത്രം നീളമില്ല നമ്മുടെ ജീവിതത്തിന്.