Riyaz Moulavi murder case verdict shocking says cm pinarayi vijayan file
Kerala

'കോടതി വിധി ഞെട്ടിപ്പിക്കുന്നത്; പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കും'; റിയാസ് മൗലവി വധക്കേസിൽ മുഖ്യമന്ത്രി

പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കാന്‍ നിയമത്തിന്‍റെ എല്ലാ സാധ്യാകളും തേടും

കോഴിക്കോട്: കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന റിയാസ് മൗലവി വധക്കേസിലെ 3 പ്രതികളെയും വെറിതെ വിട്ട കോടതി വിധി ഞെട്ടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശാസ്ത്രീയ പരിശോധനാ ഫലങ്ങളും സാക്ഷിമൊഴികളും ഉണ്ടായിരുന്നിട്ടും പ്രോസിക്യൂഷന്‍റെ കണ്ടെത്തലുകൾ കോടതി ശരിവച്ചില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.

റിയാസ് മൗലവി വധക്കേസില്‍ സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. കോടതി വിധി ഗൗരവത്തിലുള്ള പ്രശ്നമാണ്. കേസ് നടത്തിപ്പിൽ ഒരു തരത്തിലുള്ള വീഴ്ചകൾ ഉണ്ടായിട്ടില്ല. ജാഗ്രതയോടെയുള്ള ആന്വേഷണമാണ് നടന്നത്. കേസിൽ നിയമബന്ധിതമായി കുറ്റപത്രം സമർപ്പിച്ചു. റിയാസ് മൗലിയുടെ കുടുംബത്തിനും അന്വേഷണത്തിൽ പരാതിയുണ്ടായിരുന്നില്ല. റിയാസ് മൗലവി ഭാര്യയുടെ ആവശ്യപ്രകാരമാണ്‌ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചത്. സർക്കാർ ഈ വിഷയത്തിൽ ആത്മാർത്ഥത പുലർത്തിയത് കുടുംബവും എടുത്തു പറഞ്ഞിട്ടുണ്ട്. എന്നാൽ വിധിന്യായം സമൂഹത്തില്‍ ഞെട്ടല്‍ ഉണ്ടാക്കി.

പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കും. അതിനായി നിയമത്തിന്‍റെ എല്ലാ സാധ്യാകളും തേടുമുന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പ്രതികളെ വെറുതെവിട്ട കോടതി വിധിയില്‍ സര്‍ക്കാരിനെതിരെ സമസ്ത ഉള്‍പ്പെടെയുള്ള സംഘടനകള്‍ വിമര്‍ശനവുമായി രംഗത്തെത്തിയതിനിടെയാണ് ഇക്കാര്യത്തില്‍ പിണറായി വിജയൻ വിശദീകരണവുമായി എത്തിയത്.

കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി; വീണ്ടും വോട്ടെണ്ണാൻ നിർദേശം

പാലക്കാട്ട് യുവതി തൂങ്ങിമരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായകൾക്ക് ജീവപര്യന്തം തടവ്; ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ

സമരങ്ങൾ തടഞ്ഞാൽ തലയടിച്ച് പൊട്ടിക്കും; പൊലീസുകാർക്കെതിരേ കെഎസ്‌യു നേതാവിന്‍റെ ഭീഷണി

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം ഹൈക്കോടതി വിധിയുടെ ലംഘനമെന്ന് തന്ത്രിമാർ